കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ്, ഭാഗവത്, സ്വാമിനാഥന്‍; രാഷ്ട്രപതി ചര്‍ച്ച കഴിഞ്ഞു, എല്ലാം തീരുമാനിച്ചു, പ്രഖ്യാപനം ഉടന്‍

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകും. നിരവധി പേരുകള്‍ ഉയര്‍ന്നുകേട്ടു. എന്നാല്‍ ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന പേരുകള്‍ ഇതില്‍ നിന്നെല്ലം വ്യത്യസ്തമാണ്. ഏവരെയും ഞെട്ടിച്ച് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ? ഇല്ലല്ലോ, സമാനമായ രീതിയില്‍ ആരും പ്രതീക്ഷിക്കാത്ത വ്യക്തിയായിരിക്കും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. മുതിര്‍ന്ന ബിജെപി നേതാവ് വണ്‍ ഇന്ത്യ ഇംഗ്ലീഷിനോട് പറഞ്ഞു.

ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബിജെപിയുടെ ഉന്നത തലങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. മല്‍സരിക്കേണ്ട വ്യക്തിയെ തീരുമാനിക്കുകയും ചെയ്തു. ഇനി പ്രഖ്യാപിക്കേണ്ട താമസമേയുള്ളൂ. അത് രണ്ട് ദിവസത്തിനകമുണ്ടാകും.-കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ബിജെപി നിര്‍ത്തുന്ന വ്യക്തി തന്നെ

ബിജെപി നിര്‍ത്തുന്ന വ്യക്തി തന്നെ

നേരത്തെ നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. പ്രതിപക്ഷം ആരെ നിര്‍ത്തുമെന്നത് ഇത്തവണ ചര്‍ച്ചയല്ല. കാരണം ബിജെപിക്ക് മികച്ച ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അവര്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥി തന്നെയാകും അടുത്ത രാഷ്ട്രപതി.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം

ചൊവ്വാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഇതില്‍ പേര് വെളിപ്പെടുത്തും. ഉടനെ പരസ്യപ്രഖ്യാപനവുമുണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

ഇതുവരെ കേട്ടവര്‍

ഇതുവരെ കേട്ടവര്‍

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയെയും ജോഷിയെയും പ്രതി ചേര്‍ത്തതോടെ ഇവരെ മല്‍സരിപ്പിക്കേണ്ടെന്നാണ് തീരുമാനം. മല്‍സരിക്കാനില്ലെന്ന് സുഷമ വ്യക്തമാക്കിയിട്ടുണ്ട്.

 ശിവസേന നിര്‍ദേശിച്ചത് രണ്ടുപേരെ

ശിവസേന നിര്‍ദേശിച്ചത് രണ്ടുപേരെ

പിന്നെ ആരാകും അടുത്ത രാഷ്ട്രപതി. ബിജെപി സഖ്യകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്തു. ശിവസേനയുടെ അഭിപ്രായത്തില്‍ രണ്ടുപേരില്‍ ഒരാളെ മല്‍സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. ഒന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ്. മറ്റൊന്ന് കാര്‍ഷിക വിപ്ലവത്തിന് ഊന്നല്‍ നല്‍കി പ്രശസ്തനായ എംഎസ് സ്വാമിനാഥന്‍.

മെട്രോമാന്‍ ഇ ശ്രീധരന്‍

മെട്രോമാന്‍ ഇ ശ്രീധരന്‍

എന്നാല്‍ ഇരുവരെയും മല്‍സരിപ്പിക്കുമോ എന്ന വിവരം ഇതുവരെ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിട്ടില്ല. വളരെ രഹസ്യമായ ചര്‍ച്ചകളാണ് നടക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരനെ മല്‍സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൂന്ന് പേര്‍ക്ക് എല്ലാം അറിയാം

മൂന്ന് പേര്‍ക്ക് എല്ലാം അറിയാം

മൂന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മാത്രമേ ആരാണ് മല്‍സരിക്കുക എന്നറിയൂവെന്നാണ് ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മറ്റൊന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മറ്റൊന്ന് മോഹന്‍ ഭാഗവത്. ഇവരാണ് ആരെ മല്‍സരിപ്പിക്കണമെന്ന് തീരുമാനിച്ചത്.

നോട്ട് നിരോധനം പോലെ രഹസ്യം

നോട്ട് നിരോധനം പോലെ രഹസ്യം

ഈ മൂന്ന് വ്യക്തികള്‍ക്കാണ് ആരാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിക്കുക എന്നറിയൂവെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച പോലെ വളരെ രഹസ്യമായ ചര്‍ച്ചകളാണ് അന്തിമഘട്ടത്തില്‍ നടന്നത്.

23ന് പ്രഖ്യാപനം

23ന് പ്രഖ്യാപനം

ഇപ്പോള്‍ ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. 23ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും. ഈ യോഗത്തില്‍ പേര് സൂചിപ്പിക്കും. തൊട്ടുപിന്നാലെ പരസ്യപ്രഖ്യാപനവും നടക്കും.

മമത പറയുന്നത്

മമത പറയുന്നത്

നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയോ സമാനമായ പ്രമുഖ നേതാക്കളെയോ മല്‍സരിപ്പിക്കണമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം. എസ്പി നേതാവ് മുലായം സിങ് യാദവുമായി വിഷയം വെങ്കയ്യ നായിഡു ചര്‍ച്ച ചെയ്തു. എല്ലാ ചെറു പാര്‍ട്ടി നേതാക്കളെയും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

English summary
The consultation process to elect the next President of India is over and the BJP is all set to announce its candidate. The BJP's Parliamentary board will meet in a day or two following which the name of the candidate will be made known.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X