കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം അനുവദിച്ചത് 2,000 കോടി രൂപ; ഒരുതുള്ളി ഗംഗാജലം പോലും ശുദ്ധമായില്ല

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യപിച്ച ഗംഗ ക്ലീന്‍ പദ്ധതി യാതൊരു പ്രയോജനവുമില്ലാതെ പോകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നാഷണല്‍ ഗ്രീന്‍ ട്രൈബൂണല്‍. സര്‍ക്കാരിന്റെ പണം ഏജന്‍സികള്‍ ധൂര്‍ത്തടിക്കുകയാണെന്നും ഒരുതുള്ളി ഗംഗാജലം പോലും ഇതുവരെ ശുദ്ധമായില്ലെന്നും ഗ്രീന്‍ ട്രൈബൂണല്‍ വിലയിരുത്തി.

പ്രധാനമന്ത്രിയാണ് നമാമി ഗംഗാ പ്രോജക്റ്റ് എന്ന പേരില്‍ ഗംഗാനദി ശുദ്ധമാക്കാന്‍ പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി 2,000 കോടി രൂപ അനുവദിക്കുകയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ജോലി ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, യാതൊരു പ്രയോജനവും ഇതുവരെ ഉണ്ടായില്ലെന്ന് ട്രൈബൂണല്‍ വിലയിരുത്തി.

ganga

പദ്ധതി ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കില്‍ ഏജന്‍സികള്‍ ട്രൈബൂണലിന് മുന്നില്‍ നില്‍ക്കേണ്ടിവരുമായിരുന്നില്ലെന്നും എന്‍ജിടി ചെയര്‍പേഴ്‌സണ്‍ സ്വതന്തര്‍ കുമാര്‍ പറഞ്ഞു. ഏജന്‍സികള്‍ക്ക് ഏകോപനമില്ല. പ്രധാനമന്ത്രി വലിയൊരു ലക്ഷ്യം മുന്നില്‍വെച്ചിട്ടും അത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും നാടകമല്ല കാണേണ്ടത്. എതുവിധമാണ് സര്‍ക്കാര്‍ പ്രൊജക്റ്റ് കൊണ്ടുപോകുന്നതെന്ന് അറിയണം. ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. ഗംഗാതീരത്തുള്ള 14 വന്‍കിട കമ്പനികള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാലിച്ചിട്ടില്ല. ഇത് പരിശോധിക്കണം. കഥകള്‍ മെനഞ്ഞെടുക്കാതെ ഉടനടി നടപടിയെടുക്കണമെന്നും ഗ്രീന്‍ ട്രൈബൂണല്‍ ശക്തമായ നിര്‍ദ്ദേശം നല്‍കി.

English summary
NGT says Public money wasted, not a drop of Ganga cleaned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X