റോഡുകള്‍ നന്നാക്കുന്നില്ല, വോട്ടര്‍മാര്‍ നിരാശയില്‍; വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപനം
കൊച്ചി: മൂവാറ്റുപുഴ പാര്‍ലമെന്റ് തിരരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി വോട്ടര്‍മാര്‍. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ത്ത് നിവാസികളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നത്. തെക്കുംമല കവലയ്ക്ക് സമീപത്തെ റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കാത്തതിലാണ് നാട്ടുകാര്‍ രോഷത്തിലാണ്.
അതേസമയം വോട്ട് ബഹിഷ്‌കരിക്കുമെന്ന കാര്യം മൂന്ന് മുന്നണികളെയും വോട്ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്. ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കോളനിയില്‍ റോഡ് ടാറ് ചെയ്തിട്ട് വര്‍ഷങ്ങളായി. ഇതെല്ലാം നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അധികൃതര്‍ എന്തുകൊണ്ട് മണ്ഡലത്തിലക്ക് വരുന്നില്ലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

റോഡ് അറ്റകുറ്റപണി പോലുമില്ലാതെ തകര്‍ന്ന അവസ്ഥയിലാണ്. ഒന്നര വര്‍ഷം മുമ്പ് ജല്‍ ജീവന്‍ പദ്ധതിയില്‍ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷം ടാറിംഗ് നടത്താതെ വന്നതോടെ പ്രദേശമാകെ പൊടിയില്‍ മൂടിയിരുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞ് റോഡ് ചെളിക്കുളമായി. ഈ റോഡിന് സമീപത്തായി നാല്‍പ്പതോളം വീട്ടുകാരുണ്ട്.
ഇവര്‍ പലതവണ പരാതികള്‍ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് നല്‍കിയിരുന്നു. എ്ന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. കടുത്ത അവഗണനയാണ് ഇവര്‍ നേരിടുന്നത്. തുടര്‍ന്നാണ് വാര്‍ഡിലെ മറ്റ് വോട്ടര്‍മാരുടെ ചേര്‍ന്ന് വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം തീരദേശവാസികള്‍ക്കും ഇതുപോലെ പറയാനുണ്ട് പ്രശ്‌നങ്ങള്‍. തീരദേശ വാസികളുടെ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട് വേണമെന്നത്. എന്നാല്‍ തീരദേശ പരിപാലന നിയമം അതിന് തടസ്സമാകുന്നുവെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. നിയമത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവ് അനുവദിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ കുറച്ചെല്ലാം പരിഹരിക്കാനാവും.
ഉദ്യോഗസ്ഥര്‍ പക്ഷേ വഴങ്ങാന്‍ തയ്യാറല്ല. കായലോര റോഡിനെ കുറിച്ചും പരാതിയുണ്ട്. ഇത്തരമൊരു റോഡ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. വേലിയേറ്റ വെള്ളപ്പൊക്കം പ്രതിരോധിക്കാനും കായലോര റോഡിന് സാധിക്കുമെന്നും തീരദേശ വാസികള്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications