കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവകളുടെ അവസ്ഥ ദയനീയം:രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:രാജസ്ഥാനിലെ ചില ജില്ലകളില്‍ വിധവകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. കമ്മീഷന്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിന്‍ പല ജില്ലകളിലും വിധവകളുടെ അവസ്ഥ ദയനീയമാണ്. പലരും കുടുംബത്തിന്റെ പിന്തുണയില്ലാതെ ജീവിക്കേണ്ടിവരുന്നു.

ചിലരെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പല സത്രീകള്‍ക്കും വീടു വിടേണ്ടി വരുന്നു. സംസ്ഥാനത്തെ ബില്വാര ജില്ലയിലുള്‍പ്പെടെ പല സ്ഥലങ്ങളിലും വിധവകളെ മന്ത്രവാദികളായി കണക്കാക്കി സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായും റിപ്പോര്‍ട്ടു പറയുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്ന് കമ്മീഷന്‍ വിലയിരുത്തി.

widow-14-

സംസ്ഥാനത്ത് പല ജില്ലകളിലും വിധവകളായ സ്ത്രീകള്‍ ഇത്തരത്തില്‍ ദുരിത മനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകുന്നതിനെ കമ്മീഷന്‍ അപലപിച്ചു. ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുംമാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
The National Human Rights Commission (NHRC) on Monday issued notice to the Rajasthan government on the plight of women branded as witches in the state's Bhilwara district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X