കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: കാസര്‍കോട് സ്വദേശി ദില്ലിയില്‍ അറസ്റ്റില്‍, പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അബൂദാബിയില്‍ നിന്ന് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. ഇയാളെ നേരത്തെ എന്‍ഐഎ തേടികൊണ്ടിരിക്കുകയായിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് പോലിസ് സംശയിക്കുന്ന മലയാളി മുഈനുദ്ദീന്‍ പാറക്കടവത്ത് അറസ്റ്റില്‍. അബൂദാബിയില്‍ നിന്ന് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. ഇയാളെ നേരത്തെ എന്‍ഐഎ തേടികൊണ്ടിരിക്കുകയായിരുന്നു.

കാസര്‍കോട് സ്വദേശിയാണ് 25കാരനായ മുഈനുദ്ദീന്‍. ഇയാളെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയുടെ ആസ്ഥാനത്തേക്ക് മാറ്റി. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലയാളികളെ ഐസിസിലെത്തിച്ചു

ഐസിസുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. ഗൂഢാലോചനകളില്‍ മുഈനുദ്ദീന്‍ പങ്കാളിയായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ മുഈനുദ്ദീന്റെ കരങ്ങളുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 ഐസിസ് നേതാക്കള്‍ നിര്‍ദേശം നല്‍കി

ഗള്‍ഫിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഐസിസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ഇടപെട്ടിരുന്നു. സിറിയയിലെ ഐസിസ് നേതാക്കളുടെ നിര്‍ദേശമനുസരിച്ചാണ് മുഈനുദ്ദീന്‍ പ്രവര്‍ത്തിച്ചത്- എന്‍ഐഎ പറയുന്നു.

കനകമലയിലെ അറസ്റ്റ്

2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് അഞ്ച് യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഐസിസ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഇതേ സംഘത്തില്‍പ്പെട്ട മറ്റൊരാളെ കോഴിക്കോട് നിന്ന് അതേ ദിവസം പിടികൂടിയിരുന്നു.

യുവാക്കളില്‍ നിന്ന് ലഭിച്ച വിവരം

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഈനുദ്ദീനാണ് സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് വിവരം ലഭിച്ചത്. പല പ്രദേശങ്ങളിലും ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ടെലഗ്രാം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് എന്‍ഐഎ പറയുന്നത്.

വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍ മുഈനുദ്ദീന്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. അബു അല്‍ ഇന്തോനേഷി, ഇബ്‌നു അബ്ദുല്ല എന്നീ പേരുകളിലാണ് ഇയാള്‍ ടെലഗ്രാം ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ അബൂദാബിയില്‍ നിന്ന് വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി മുഈനുദ്ദീന്‍ യുവാക്കള്‍ക്ക് പണം അയച്ചുകൊടുത്തിരുന്നുവെന്നും കനകമല കേസില്‍ അറസ്റ്റിലായവര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
National Investigation Agency (NIA) arrested Mouinudheen Parakadavath, a Kerala resident, in connection with its probe in alleged ISIS module. Mouinudheen, wanted by the NIA arrived at the IGI Airport in Delhi on February 14 from Abu Dhabi, the agency said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X