കശ്മീര്‍ സംഘര്‍ഷത്തിന് പണം വാങ്ങിയത് വിഘടനവാദികള്‍!ഏഴ് ഹുറിയത്ത് നേതാക്കള്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഏഴ് വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍. തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയാണ് ജമ്മുകശ്മീരില്‍ നിന്നുള്ള ഹുറിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്തത്. കശ്മീര്‍ താഴ്വരയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് നല്‍കുന്നതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം കശ്മീര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ സംഭവവുമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്. ‌‌‌ ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

 jis-24-15008

നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ എന്‍ഐഎ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും ഹാജാരാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തെഹരീക് ഇ ഹുറിയത്ത് വക്താവ് അയാസ് അബൂബക്കര്‍, രാജാ മെരാജുദ്ദീന്‍ കല്‍വാല്‍, മുതിര്‍ന്ന വിഘടനവാദി നേതാവ് അല്‍താഫ് ഫന്‍തൂഷ്, പീര്‍ സെയ്ഫുള്ള, ഗീലാനിയുടെ അടുത്ത സഹായികള്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ജമ്മു കശ്മീര്‍ പോലീസിന്‍റെ വീട്ടുതടങ്കലിലാണെന്നും അതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് വിഘടനവാദി നേതാക്കള്‍ എന്‍ഐഎയെ അറിയിച്ചത്. എന്നാല്‍ എന്നാല്‍ എന്‍ഐഎ ദില്ലിയിലും കശ്മീരിലും ഹരിയാനയിലുമായി നടത്തിയ റെയ്ഡില്‍ കുറ്റാരോപിതര്‍ കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് പണം സ്വീകരിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു.

English summary
NIA arrested seven seperatist leaders from Kashmir valley over money laundering charges.
Please Wait while comments are loading...