ഹാദിയയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? എൻഐഎ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!!

 • Posted By:
Subscribe to Oneindia Malayalam

ദില്ലി: തികച്ചും വ്യക്തിപരമയ തെരഞ്ഞെടുപ്പുകളായ ഹാദിയയുടെ മതവും വിവാഹവും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കോളിളക്കമുണ്ടാക്കിയത്. ഹാദിയയെ നിര്‍ബന്ധിച്ച് മതംമാറ്റിയതാണ് എന്ന അച്ഛന്‍ അശോകന്റെ വാദത്തിന് പുറത്ത് കേസ് സുപ്രീം കോടതി വരെയെത്തി. ഹാദിയയുടെ മതംമാറ്റത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണത്തിന്റെ പുറത്ത് സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിയെ കേസ് ഏല്‍പ്പിച്ചു. എന്‍ഐഎ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്.

നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം

 എൻഐഎ അന്വേഷണം

എൻഐഎ അന്വേഷണം

സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് എന്‍ഐഎയ്ക്ക് സുപ്രീം കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി. ഇതോടെ എന്‍ഐഎയുടെ സ്വതന്ത്ര അന്വേഷണമാണ് ഹാദിയ കേസില്‍ നടന്നത്. ഹാദിയ, മാതാപിതാക്കള്‍, ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരില്‍ നിന്നും എന്‍ഐഎ മൊഴി രേഖപ്പെടുത്തിയിരുന്നു

റിപ്പോർട്ട് കോടതിയിൽ

റിപ്പോർട്ട് കോടതിയിൽ

ശേഷം ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് എന്‍ഐഎ നിലപാടെടുത്തിരുന്നു. ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. നാല് ഭാഗങ്ങളായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച എന്‍ഐഎ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഹാദിയയുടെ പിതാവ് അശോകന്റെ വാദങ്ങളോട് സാമ്യമുള്ളതാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

സത്യസരണിക്കെതിരെ

സത്യസരണിക്കെതിരെ

ഹാദിയയുടെ മൊഴി കോടതി പരിഗണിക്കരുതെന്നാണ് എന്‍ഐഎ നിലപാടെടുത്തത്. ഹാദിയയില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹാദിയ പറയുന്നത് കോടതി കണക്കിലെടുക്കരുതെന്നാണ് എന്‍ഐഎ വാദം. സത്യസരണിയുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതില്‍ ഏഴ് കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

മതപരിവര്‍ത്തിന് പിന്നില്‍ വലിയ ശൃംഖല

മതപരിവര്‍ത്തിന് പിന്നില്‍ വലിയ ശൃംഖല

മതപരിവര്‍ത്തിന് പിന്നില്‍ വലിയ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് ഹാദിയ പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനമാണ് എന്നും എന്‍ഐഎ വാദിച്ചു. എന്‍ഐഎ സമര്‍പ്പിച്ച പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ഹാദിയയെ എങ്ങനെ മതംമാറ്റിയെന്ന് വ്യക്തമാക്കുന്നു.

ഹാദിയയെ വശീകരിച്ചു

ഹാദിയയെ വശീകരിച്ചു

ഹിന്ദുവായ അഖിലയെ ഇസ്ലാമാക്കി മാറ്റുന്നതിനും മുസ്സീം യുവാവിനെ വിവാഹം കഴിപ്പിക്കുന്നതിനും ഹിപ്‌നോട്ടിക് കൗണ്‍സലിങ്ങും ന്യൂറോ ലിന്‍ഗ്വിസ്റ്റ് പ്രോഗ്രാമിങ്ങും ഉപയോഗിച്ചിട്ടുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചനകള്‍. വ്യക്തികളെ വശീകരിക്കുന്നതിന് തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടത്രേ.

മനസ്സ് കീഴടക്കുന്ന വിദ്യ

മനസ്സ് കീഴടക്കുന്ന വിദ്യ

ഇത്തരം തീവ്രവാദ സംഘടനകളുടെ പക്കല്‍ സ്ത്രീകളെ വശീകരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ഹിപ്‌നോട്ടിങ് കൗണ്‍സലിംഗ് എന്ന മനശാസ്ത്ര സങ്കേതം ഉപയോഗിച്ച് കൗണ്‍സിലര്‍മാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പ്രതികരിപ്പിക്കാന്‍ കഴിയുമെന്നും പറയുന്നു.

cmsvideo
  'ഹാദിയയെ ഹിന്ദുവാക്കാൻ ശ്രമം നടന്നിരുന്നു' | Oneindia Malayalam
  ഹാദിയ മാത്രമല്ല

  ഹാദിയ മാത്രമല്ല

  ഇരയാകുന്ന വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് എന്ന മനശാസ്ത്ര വിദ്യ ഹാദിയയുടെ കേസില്‍ പ്രയോഗിച്ചിട്ടുണ്ട് എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. ഹാദിയ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് മാറിയ മൂന്ന് പേരുടെ വിവരങ്ങള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

  English summary
  Details of NIA report in Hadiya Case, which filed in Supreme Court

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്