കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയക്കാര്‍ക്കെതിരെ യുപിയില്‍ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നൈജീരിയക്കാര്‍ക്കെതിരെ ആക്രമണം. ശനിയാഴ്ച പതിനേഴുവയസുകാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥ നടത്തുന്നതിനിടെയാണ് നാലു നൈജീരിയന്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്. നൈജീരിയക്കാര്‍ യുവാവിന് മയക്കുമരുന്ന് നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രതിഷേധക്കാര്‍ നൈജീരിയക്കാരുടെ വീട് വളയുകയും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ദല്‍ജിത്ത് ചൗധരി പറഞ്ഞു.

lucknow

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രയില്‍ ചികിത്സയിലാണ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സുഷമാ സ്വരാജ് ഫോണില്‍ സംസാരിച്ചു. വിദേശികള്‍ക്കെതിരായ ആക്രമണത്തില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചതായി സുഷമാ സ്വരാജ് പിന്നീട് അറിയിച്ചു.

ആഫ്രിക്കന്‍ സ്വദേശികളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ ഇവര്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചാല്‍ ഇന്ത്യ വിടുകമാത്രമേ വഴിയുള്ളൂവെന്നാണ് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ പറയുന്നത്.

English summary
Nigerian students attacked in Greater Noida: Five arrested, CM Yoginath assures impartial probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X