Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 9 നവജാതശിഷുക്കൾ മരിച്ചത്.

അഹമ്മദാബാദ്: യുപിയിൽ ഗോരാഖ്പൂരിൽ ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ മരിച്ചതിന്റെ പിന്നാലെ ഗുജറാത്തിലെ സർക്കാർ ആശുപത്രിയിലും കൂട്ടശിശുമരണം. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 9 നവജാതശിശുക്കൾ മരിച്ചത്. അഞ്ചുകുട്ടികളുടെ നില ഗിരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

എന്നാൽ തൂക്ക കുറവുമാണ് മരണ കാരണമെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ തന്നെ കുട്ടികൾ തൂക്കക്കുറവുണ്ടായിരുന്നു. മരണപ്പെട്ടതിൽ 4 കുട്ടികൾ മാത്രമാണ് ആശുപത്രിയിൽ ജനിച്ചതെന്നും ബാക്കി കുഞ്ഞുങ്ങളെ മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടെ കൊണ്ടു വന്നതാണെന്നു മെഡിക്കൽ സുപ്രണ്ട് എംഎം പ്രഭാകരൻ പറഞ്ഞു.

baby

കുട്ടികളുടെ മരണത്തെ തുടർന്ന് ആശുപത്രി പരിസരത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. നേരത്തെ ഉത്തർപ്രദേശിൽ ഓക്സിജന്റെ അഭാവത്തെ തുടർന്നു 60 ഓളം നവജാത ശിശുകകൾ മരിച്ചിരുന്നു. ഇത് രാജ്യത്താകമാനം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+