കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് അയൽ സംസ്ഥാനങ്ങളിലേക്കും? മംഗലാപുരത്ത് രണ്ട് പേർക്ക് വൈറസ് ബാധിച്ചതായി സംശയം...

കർണാടകയിലെ വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്/മംഗളൂരു: കേരളത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് കർണാടകയിലും പടരുന്നതായി സംശയം. കേരളത്തോട് ചേർന്ന മേഖലകളിലാണ് നിപ്പാ വൈറസ് ബാധിച്ചതായി സംശയമുള്ളത്. മംഗലാപുരത്ത് നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത, സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയൽ സംസ്ഥാനങ്ങളിലും വൈറസിന്റെ സാന്നിദ്ധ്യമുള്ളതായി സംശയമുയർന്നിരിക്കുന്നത്. നിപ്പാ വൈറസ് രോഗലക്ഷണങ്ങളോട് കൂടി രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ കർണാടകയിലെ വിവിധ മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സംശയം...

സംശയം...

മംഗലാപുരം, കുടക്, ചാമരാജനഗർ, മൈസൂരു, മടിക്കേരി, തുടങ്ങിയ മേഖലകളിലാണ് കർണാടക ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വടക്കൻ കേരളവുമായി അതിർത്തി പങ്കിടുന്ന ഈ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതേസമയം, കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിൽ ഭയപ്പെടേണ്ടതില്ലെന്നും, എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും കർണാടക ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

മുൻകരുതലും പരിശോധനയും...

മുൻകരുതലും പരിശോധനയും...

കേരളത്തിൽ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. കടുത്ത പനി ഉൾപ്പെടെയുള്ള നിപ്പാ രോഗലക്ഷണങ്ങളുമായി വരുന്നവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദേശം. തെലങ്കാനയിലും സമാനമായ നിർദേശം ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്.

കോഴിക്കോട്ടേക്ക് പോകരുതെന്ന്...

കോഴിക്കോട്ടേക്ക് പോകരുതെന്ന്...

മഹാരാഷ്ട്രയിൽ നിപ്പാ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ദീപക്ക് സാവന്ത് വ്യക്തമാക്കി. അതേസമയം, വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച കോഴിക്കോട് മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. നിപ്പാ വൈറസിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും, നിപ്പാ രോഗലക്ഷണങ്ങളുമായി ആരെങ്കിലും വന്നാൽ അവരെ കസ്തൂർബ ആശുപത്രിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ ബിഎംസി കസ്തൂർബ ആശുപത്രിയിൽ പ്രത്യേക ഐസോലേഷൻ വാർഡുകളും തയ്യാറാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
നിപ വൈറസ് ,ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക | Oneindia Malayalam
 കോട്ടയത്ത്...

കോട്ടയത്ത്...

അതിനിടെ കേരളത്തിൽ ബുധനാഴ്ച ഒരാളെ കൂടി നിപ്പാ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര സ്വദേശിയെയാണ് രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 18 ആയി. ബുധനാഴ്ച രാവിലെ നിപ്പാ വൈറസ് ലക്ഷണങ്ങളോടെ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

നിപ്പായെ 'കൊല്ലാൻ' റിബാവൈറിൻ! മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ... ഏക മരുന്ന്...നിപ്പായെ 'കൊല്ലാൻ' റിബാവൈറിൻ! മലേഷ്യയിൽ നിന്ന് കൊണ്ടുവന്നത് 8000 ഗുളികകൾ... ഏക മരുന്ന്...

English summary
nipah virus; after kerala, karnataka and other neighbour states on high alert.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X