നിര്‍ഭയയുടെ വയറ്റിലേക്ക് ഇരുമ്പ്ദണ്ഡ് കയറ്റിയ ആ കുട്ടിക്കുറ്റവാളി...!! കേരളത്തിനടുത്തുണ്ട്...!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പായി. നിര്‍ഭയയെ ക്രൂരപീഡനത്തിന് ഇരയാക്കിയ 6 പ്രതികളില്‍ ഒരാള്‍ വിചാരണകാലയളവില്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. ആറാമന് പ്രായപൂര്‍ത്തിയാകത്തതിനാല്‍ ജുവനൈല്‍ ചട്ടപ്രകാരം 3 വര്‍ഷത്തെ തടവ് ശിക്ഷ മാത്രമേ ലഭിച്ചുള്ളൂ. ഒരു വര്‍ഷത്തിന് മുന്‍പ് ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തു.

Read Also: ക്രൂരം..പൈശാചികം..!! നിർഭയ കേസിലെ കുറ്റവാളികൾക്ക് തൂക്കുകയർ തന്നെ...!! ചരിത്രപരമായ വിധി..!!

Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

ക്രൂരനായ കുട്ടിക്കുറ്റവാളി

2015 ഡിസംബര്‍ ഇരുപതിനാണ് ഈ കുട്ടിക്കുറ്റവാളി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നിര്‍ഭയയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഈ കുട്ടിക്കുറ്റവാളി ആയിരുന്നു. വയറില്‍ ഇരുമ്പ് ദണ്ഡ് അടക്കം കയറ്റിയത് ഇയാളാണ്.

വെറും മൂന്ന് വർഷം തടവ്

ഇയാള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മറ്റു പ്രതികള്‍ തൂക്ക് കയര്‍ കാത്തിരിക്കുമ്പോള്‍ ഇയാള്‍ ദക്ഷിണേന്ത്യയിലെവിടെയോ ധാബയില്‍ പാചകക്കാരനായി ജോലി നോക്കുകയാണ്.

തൊഴിലുകൾ പഠിച്ചു

ശിക്ഷാ കാലയളവായ മൂന്ന് വര്‍ഷം ഇയാളെ ദില്ലിയിലെ മജ്‌നു കാ തില എന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു പാര്‍പ്പിച്ചത്. ഇവിടെ നിന്നും പെയിന്റിംഗ്, തയ്യല്‍, പാചകം എന്നീ തൊഴിലുകള്‍ പഠിച്ചു. ഇയാളെ ഏറ്റെടുത്ത എന്‍ജിഒ ആണ് ദില്ലിയില്‍ നിന്നും മാറ്റിയത്.

ഇപ്പോൾ ദക്ഷിണേന്ത്യയിൽ

ഇയാള്‍ ഇപ്പോഴുള്ള ദക്ഷിണേന്ത്യയിലെ സ്ഥലം പുറത്ത് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ ജീവന് ഭീഷണിയാകുമെന്നതിനാലാണത്. നിര്‍ഭയയെ ഭീകരമായ പീഡിപ്പിച്ച ഇയാള്‍ പക്ഷേ ശിക്ഷാ കാലയളവില്‍ പാവത്താന്‍ ആയിരുന്നെന്നാണ് പറയുന്നത്.

ദരിദ്ര കുടുംബം

പതിനൊന്നു വയസ്സുള്ളപ്പോഴാണ് ഇയാള്‍ വീട് വിട്ടിറങ്ങിയത്. അമ്മയും രോഗിയായ അച്ഛനും അടങ്ങുന്ന ആറംഗ കുടുംബം ഇപ്പോള്‍ നോക്കുന്നത് മൂത്ത സഹോദരിയാണ്. ഈ കുടുംബം അവരുടെ ഗ്രാമത്തില്‍ തന്നെ കഴിയുന്നു.

കുറ്റവാളികൾക്കൊപ്പം

വീട് വിട്ട ശേഷമാണ് മറ്റു പ്രതികളുടെ കൂടെ ഇയാള്‍ ചേരുന്നത്. രാം സിംഗിന്റെ സുഹൃത്തായ ശേഷം ബസ്സ് വൃത്തിയാക്കുന്ന ജോലിക്കാരനായി കൂടെക്കൂടി. ജോലിക്ക് പകരമായി ഭക്ഷണമായിരുന്നു കൂലി. സംഭവം നടന്ന ദിവസം മറ്റുള്ളവര്‍ വിളിച്ചിട്ടാണ് ഇയാളും കൂടെച്ചെന്നത്.

English summary
The Juvenile, one of the convicts in Nirbhaya Case is a cook now in South India.
Please Wait while comments are loading...