കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളി; പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ദയാഹര്‍ജി തള്ളണമെന്ന് തിങ്കളാഴ്ച ദില്ലി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ദില്ലി സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിയും നിരസിക്കുമെന്ന് ഉറപ്പായിരുന്നു.

പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അധികം വൈകാതെ തന്നെ ദില്ലി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഇന്ന് രാഷ്ട്രപതിയും തീരുമാനമെടുത്തു.

Nir

തനിക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി കോടതിയെ സമീപിച്ചിരുന്നു. താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നാണ് ഹര്‍ജിയില്‍ ഇയാള്‍ ബോധിപ്പിച്ചത്. തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവയ്ക്കുകയാണ് ചെയ്തത്.

രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷം വിധി പ്രഖ്യാപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. മരണ വാറണ്ട് ചൊവ്വാഴ്ച നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്തു. രാഷ്ട്രപതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വിചാരണ കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും.

മുകേഷ് കുമാര്‍ സിങ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയതാണ്.

English summary
Nirbhaya Case: President Kovind Rejects Mercy Petition of Pawan Gupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X