Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി; തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം

ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇയാള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അധികം വൈകാതെ തന്നെ രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്നാണ് കരുതുന്നത്.

Nir

തനിക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി കോടതിയെ സമീപിച്ചിരുന്നു. താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നാണ് ഹര്‍ജിയില്‍ ഇയാള്‍ ബോധിപ്പിച്ചത്. തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷം വിധി പ്രഖ്യാപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇപ്പോള്‍ രാഷ്ട്രപതിയുടെ തീരുമാനം വന്നിരിക്കുന്നു. ഇനി കോടതി വേഗത്തില്‍ തീരുമാനമെടുത്തേക്കും.

അതേസമയം, ചൊവ്വാഴ്ച തൂക്കിലേറ്റരുതെന്ന പ്രതികളുടെ ഹര്‍ജി ദില്ലി കോടതി തള്ളി. നേരത്തെ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പാട്യാല കോടതി ഹര്‍ജി തള്ളുകയാണ് ചെയ്തത്. രാഷ്ട്രപതിയുടെ തീരുമാനം വന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് തിഹാര്‍ ജയില്‍ അധികൃതരുടെ തീരുമാനം. ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് തിഹാര്‍ ജയില്‍ വച്ച് പ്രതികളെ തൂക്കിലേറ്റാനാണ് മരണ വാറണ്ടുള്ളത്.

Recommended Video

cmsvideo
    Nirbhaya Case: President Rejects Nirbhaya Convict Mercy Plea | Oneindia Malayalam

    മുകേഷ് കുമാര്‍ സിങ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍. പവന്‍ ഗുപ്ത ഒഴികെയുള്ള മൂന്ന് പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+