കഴുമരമടുത്തപ്പോള്‍ ബലം പ്രയോഗിച്ച് അക്ഷയും പവൻ ഗുപ്തയും; മാപ്പ് പറഞ്ഞ് മുകേഷ് സിങ് പറഞ്ഞു
ദില്ലി: ഏഴര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കികഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് തീഹാര്‍ ജയിലിലെ കഴുമരത്തില്‍ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റിയത്. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളുടെ അവസാന ശ്രമവും സുപ്രീംകോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കപ്പെട്ടത്.
വധശിക്ഷക്ക് മുമ്പുള്ള രാത്രി നാല് പ്രതികള്‍ക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത നിമിഷങ്ങളായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റൊട്ടി,ദാല്‍,ചോറ്,സബ്ജി എന്നിവയടങ്ങുന്ന അത്താഴമായിരുന്നു പ്രതികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുകേഷ് സിംഗ്,വിനയ് ശര്‍മ്മ എന്നിവര്‍ കൃത്യസമയത്ത് തന്നെ അത്താഴം കഴിച്ചപ്പോള്‍ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ അത്താഴം ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഒരു ചായ മാത്രമായിരുന്നു അക്ഷയ് കഴിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഉറക്കമില്ലാതെ
അന്ന് രാത്രി മുഴുവന്‍ ഉറക്കമില്ലാതെയായിരുന്നു നാല് പ്രതികളും കഴിഞ്ഞത്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതികളെ കുളിപ്പിക്കുന്ന പതിവുണ്ട്. ജയില്‍ അധികൃതര്‍ നാല് പ്രതികളോടും കുളിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ അതിന് വിസമ്മതിച്ചുവെന്നാണ് വിവരം. പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും ആരും കഴിക്കാന്‍ തയ്യാറായില്ല. രാത്രി ധരിച്ച വസ്ത്രം മാറ്റി പുതിയത് ധരിക്കാന്‍ മുന്ന് പേര്‍ തയ്യാറിയില്ല.

അവയവങ്ങള്‍ ദാനം ചെയ്യണം
മുകേഷ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. വിനയ് ജയിലില്‍ വച്ച് താന്‍ വരച്ച ചിത്രങ്ങള്‍ ജയിലില്‍ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് രണ്ടുപേരും ആഗ്രങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് മുകേഷ് സിങ് മാത്രം ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.

ശമ്പളം അയച്ച് കൊടുക്കണം
പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലമായ 1.3 ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. മുകേഷ് ജയിലിൽ കഴിഞ്ഞ 7 വർഷവും ജോലി ചെയ്തിരുന്നില്ല. പ്രതികളില്‍ ഒരാള്‍ മറ്റൊരാളെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചു കൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

കഴുമരത്തിന് സമീപത്തേക്ക്
തൂക്കിലേറ്റുന്നതിന് തൊട്ടു മുന്‍പ് മതഗ്രന്ഥങ്ങളില്‍ ഏതെങ്കിലും വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ തന്നെ പ്രതികളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയതോടെ കറുത്ത മുഖമൂടിയും മറ്റും പ്രതികളെ അണിയിച്ചു. ശേഷം പ്രതികളെ കഴുമരത്തിന് സമീപത്തേക്ക് എത്തിച്ചു.

ബലം പ്രയോഗിച്ചു
കഴുമരത്തിലേക്ക് കൊണ്ടുപോവുമ്പോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു നിര്‍ത്തി. തന്നെ കൊല്ലരുതെന്ന് വിനയ് വീണ്ടും ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ശക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തും ഇയാള്‍ തളര്‍ന്ന് വീണിരുന്നു.

ഒടുവിൽ
വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഒരു മതപുരോഹിതന്റെ സാന്നിധ്യം അനുവദിക്കാമെന്ന് പ്രതികളോട് അറിയിച്ചെങ്കിലും ഈ നിർദ്ദേശവും പ്രതികൾ തള്ളി. ഒടുവിൽ ജയിൽ അധികൃതർ നാല് പ്രതികളുടേയും മരണ വാറണ്ട് വായിച്ച് കേൾപ്പിച്ചു. ആരാചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യം 5.30 യ്ക്ക് തന്നെ പ്രതികളെ തൂക്കിലേറ്റി. അരമണിക്കൂർ കഴിഞ്ഞ് ആറ് മണിയോടെ മൃതദേഹം കഴുമരത്തിൽ നിന്നും താഴെയിറക്കി.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications