• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത കമ്പനികള്‍ സ്വാകാര്യവത്കരിക്കും, പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജായ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ നാലാം ഘട്ട പ്രഖ്യാപനങ്ങള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടു. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതല്‍ സ്വയം പര്യാപ്തമാക്കി ശക്തിപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. നാലാം ഘട്ടത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വഴി ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂടാതെ വിവിധ മേഖലകളിലും സ്വകാര്യപങ്കാളിത്തം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഊര്‍ജ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ആദ്യ ഘട്ടമെന്നോണം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിലൂടെ വൈദ്യുതി താരിഫ് മറ്റ് സംസ്ഥാനങ്ങളിലെ സമാനമാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, കല്‍ക്കരി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി പ്രഖ്യാപിച്ചു. കല്‍ക്കരി മേഖലയില്‍ വാണിജ്യവത്കരണം നടപ്പാക്കും. മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കുറവുണ്ടാകുമ്പോള്‍ നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. ലോകത്ത് കല്‍ക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മേഖലയില്‍ സര്‍ക്കാരിനുള്ള കുത്തക അവകാശം നീക്കം. കൂടുതല്‍ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും.

വരുമാനം പങ്കുവെയ്ക്കല്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇത്. കല്‍ക്കരിയുടെ വില കുറയാനും ഇറക്കുമതി ഒഴിവാക്കാനും ഇത് സഹായകമാകും. 50 കല്‍ക്കരി ബ്ലോക്കുകള്‍ ഉടന്‍ തുടക്കും.ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. സംരഭകര്‍ക്കുള്ള വ്യവസ്ഥാകള്‍ ഉദാരമാക്കും. മീഥൈല്‍ ഉല്‍പാദനത്തിലും സ്വകാര്യ മേഖലയെ അനുവദിക്കും.

cmsvideo
  P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

  ഇതോടൊപ്പം രാജ്യത്തെ ധാതു ഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. നടപടികള്‍ എളുപ്പത്തിലാക്കാന്‍ സംയോജിത ലേലത്തിന് നീക്കം. ര്യവേഷണവും ഖനനവും എല്ലാം പലര്‍ ചെയ്യുന്ന രീതി മാറ്റും. ധാതു പര്യവേഷണം, ഖനനം, ഉല്‍പാദം എന്നീ മൂന്നു മേഖലകള്‍ക്ക് ഒറ്റ ലൈസന്‍സ് നല്‍കും. ലൈസന്‍സുകള്‍ കൈമാറുന്നതിനുള്ള അനുമതിയും നല്‍കും. 500 ഖനന ബ്ലോക്കുകള്‍ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. ധാതുക്കളുടെ പട്ടിക തയ്യാറാക്കും. അലൂമിനിയം വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കല്‍ക്കരി ബോക്സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

  English summary
  Nirmala Sitharaman announced Power distribution in the Union Territories will be privatised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X