കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തൊരു കരുതലാണ് മോദിജിക്ക് കേരളത്തോട്... ദുരന്തസമയത്തൊക്കെ ഒപ്പം നിന്നു'; പുകഴ്ത്തി നിര്‍മല സീതാരാമന്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക കരുതല്‍ ഉണ്ട് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ 72ാം ജന്മദിനത്തില്‍ ആയുരാരോഗ്യം നേര്‍ന്ന് കൊണ്ട് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കേരളത്തിന്റെ സംഭാവനകളെ ഏറെ വിലമതിക്കുന്നു എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

'നരേന്ദ്ര മോദിക്ക് കേരളത്തോട് പ്രത്യേക കരുതലാണ് ഉള്ളക് ഓഖി, പുറ്റിങ്ങല്‍ ദുരന്തങ്ങളുണ്ടായപ്പോള്‍ നടത്തിയ ഇടപെടലുകള്‍ ഇതിന് തെളിവാണ്,' നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. യാതൊരു വിധ സ്വാര്‍ഥതാല്‍പര്യങ്ങളും കൂടാതെ, രാജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

1

കേരളത്തിന് എപ്പോഴോക്കെ എന്തൊക്കെ ആവശ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം സഹായഹസ്തം നീട്ടി നരേന്ദ്ര മോദി മുന്നിലുണ്ടായിരുന്നു എന്നും നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. ഇതിനായി പുറ്റിങ്ങല്‍, ഓഖി ദുരന്ത സമയത്തെ നരേന്ദ്ര മോദിയുടെ ഇടപെടലും നിര്‍മല സീതാരാമന്‍ ഉയര്‍ത്തി കാട്ടി. നിര്‍മല സീതാരാമന്‍ മന്ത്രിയായ അധികം വൈകാതെയാണ് പുറ്റിങ്ങല്‍ ദുരന്തമുണ്ടായത്.

8 വര്‍ഷം കൊണ്ട് റെക്കോഡ് യാത്രകള്‍; നരേന്ദ്ര മോദി എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നറിയാമോ?<br />8 വര്‍ഷം കൊണ്ട് റെക്കോഡ് യാത്രകള്‍; നരേന്ദ്ര മോദി എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നറിയാമോ?

2

ആ സംഭവത്തെ കുറിച്ച് നിര്‍മല സീതാരാമന്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്... മന്ത്രിയെന്ന നിലയിലുള്ള എന്റെ ആദ്യ നാളുകളിലായിരുന്നു കേരളത്തില്‍ ഒരു ക്ഷേത്രത്തോട് ചേര്‍ന്ന് വെടിക്കെട്ടിനിടെ വന്‍ തീപിടിത്തമുണ്ടായത്. ആ അപകടം എല്ലാവരേയും ഞെട്ടിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിച്ചു.

വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്

3

കൂടാതെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനായി എയിംസില്‍ നിന്ന് വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘത്തെ വിമാനത്തില്‍ അവിടെ എത്തിച്ചു. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഏതു വിധേനയും സഹായിക്കാനുള്ള മനസാണ് പ്രധാനമന്ത്രിയുടെ സ്വാഭാവികമായ നന്‍മകളിലൊന്ന്.

'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ

4

പുറ്റിങ്ങല്‍ സംഭവം ഇത് ഉദാഹരണം മാത്രമാണ് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അപ്രതീക്ഷിതമായി ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ചപ്പോഴും പ്രധാനമന്ത്രി സഹായ ഹസ്തം നീട്ടിയിരുന്നു. അന്ന് പ്രധാനമന്ത്രി തന്നെ വിളിച്ച് എത്രയും വേഗം കേരളത്തിലേക്കു പോകാന്‍ ആവശ്യപ്പെട്ടു എന്നും നിര്‍മല സീതാരാമന്‍ പറയുന്നു.

5

ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സന്ദര്‍ശിച്ച് അവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും സഹായം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി അന്ന് നിര്‍ദ്ദേശിച്ചത്. അന്ന് തീരസംരക്ഷണ സേനയെയും നാവികസേനയെയും വ്യോമസേനയെയും രംഗത്തിറക്കിയത് പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

6

ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്താന്‍ അദ്ദേഹം എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തെ നയിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ കാര്യവും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ആദിശങ്കരന്റെ കാലം തൊട്ട് കേരളത്തില്‍ ഉണ്ടായിട്ടുള്ള ചിന്താപരമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Nirmala Sitharaman said that Prime Minister Narendra Modi has special concern for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X