കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗര്‍ എന്‍ഐടി; പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന കാര്യത്തില്‍ മൗനം

Google Oneindia Malayalam News

ശ്രീനഗര്‍: നാളുകളായി നീണ്ടു നില്‍ക്കുന്ന ശ്രീനഗറിലെ എന്‍ഐടിയിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ വഴി തെളിയുന്നു. വിദ്യാര്‍ത്ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ചു. എന്നാല്‍ പ്രധാനമന്ത്രി ക്യാംപസിലെത്തുകയും ദേശീയ പതാക ഉയര്‍ത്തി സമരം അവസാനിപ്പിക്കുകയും വേണം എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കോളേജ് അധികൃതര്‍ നിരസിച്ചു.

19 ഓളം ആവശ്യങ്ങളടങ്ങിയ പട്ടികയാണ് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് കൈമാറിയത്. അന്വേഷണ കമ്മറ്റിയില്‍ പുറത്തു നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, സ്റ്റുഡന്റ് കൗണ്‍സില്‍ രൂപീകരിക്കുക, സര്‍വ്വകലാശാലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനപെട്ടവ.

NIT Srinagar

കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപെട്ടു. അതേസമയം തന്നെ പതാക ഉയര്‍ത്തുകയും സിആര്‍പിഎഫ് സംഘത്തെ ക്യാംപസില്‍ വിന്യസിക്കുകയും ചെയ്യണമെന്ന് ശക്തമായ ആവശ്യത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് പോകാത്ത പക്ഷം സമരം വീണ്ടും നീളാനാണ് സാധ്യത.

ശ്രീനഗര്‍ എന്‍ഐടി ഡയറക്ടര്‍ രജത് ഗുപ്ത, മാനവശേഷി മന്ത്രാലയം അധികൃതര്‍ എന്നിവരുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു ശേഷം അംഗീകരിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 25ന് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനം തുടരുമോ എന്ന് കാര്യത്തില്‍ ഇപ്പോഴും വ്യക്തതയായില്ല.

English summary
The NIT-Srinagar administration Wednesday agreed to most of the demands made by the protesting outstation students, including reconstitution of a fact-finding committee with “external members”, setting up of a students’ council and improvement of infrastructure facilities. The institute authorities, however, stayed mum on the students’ demand to have either the Prime Minister or HRD Minister hoist the national flag on campus to end the impasse, as also “reiterate the message that Kashmir is an integral part of India”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X