കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷയ്ക്കായി ബസ്സില്‍ അപായ ബട്ടണും സിസിടിവിയും നിര്‍ബന്ധമാക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദിവസേനയെന്നോണം ആയിരക്കണക്കിന് സ്ത്രീപീഡനങ്ങള്‍ നടക്കുന്ന രാജ്യത്ത് സ്ത്രീ സുരക്ഷിതത്വത്തിനായി പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന പൊതുയാത്രാ വാഹനങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ടുവെച്ചത്.

പൊതുവാഹനങ്ങളില്‍ സിസിടിവി ക്യാമറകള്‍, അപായ ബട്ടണുകള്‍, വാഹനങ്ങളെ തിരിച്ചറിഞ്ഞ് പിന്തുടരാനുള്ള ഡിവൈസുകള്‍ തുടങ്ങിയവ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് ജൂണ്‍ രണ്ടിന് പുറപ്പെടുവിക്കും. നിര്‍ഭയ സംഭവത്തിനുശേഷം ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രി പറഞ്ഞു.

nitin-gadkari

രാജസ്ഥാന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി സഹകരിച്ച് 10 ലക്ഷ്വറി ബസ്സുകളിലും 10 ഓര്‍ഡിനറി ബസ്സുകളിലും സിസിടിവി, അപായ ബട്ടണ്‍ എന്നിവ നടപ്പില്‍ വരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ ബസ്സുകളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തണമെന്നുകാട്ടി ജൂണ്‍ രണ്ടിന് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കും.

ഉപകരണങ്ങള്‍ ചെറിയ വിലയ്ക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഇരുപത്തിമൂന്നോ അതില്‍ കൂടുതലോ യാത്രക്കാരെ കയറ്റാവുന്ന വാഹനങ്ങളില്‍ പുതിയ നിയമം നിര്‍ബന്ധമായും നടപ്പാക്കും. ബസ്സില്‍വെച്ച് സ്ത്രീകള്‍ അപായ ബട്ടണ്‍ അമര്‍ത്തിയാല്‍ ഉടന്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ സിഗ്നല്‍ ലഭിക്കും. പോലീസിന് ഉടന്‍ ബസ്സിനെ പിന്തുടര്‍ന്ന് പിടികൂടാവുന്ന വിധത്തിലായിരിക്കും ഉപകരണം ഘടിപ്പിക്കുക.

English summary
Nitin Gadkari sats Mandatory for buses to have panic buttons, CCTV cameras for women safety.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X