കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടിയാണ്:നിതിന്‍ ഗഡ്കരി

  • By Sruthi K M
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എത്തി. ഞങ്ങളുടെ സര്‍ക്കാര്‍ രാമ ഭക്തരുടെ സര്‍ക്കാരാണെന്നാണ് നിതിന്‍ ഗഡ്കരി പ്രസ്താവിച്ചിരിക്കുന്നത്. ഞങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടിയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് നിതിന്‍ ഗഡ്കരി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

അയോധ്യ മുതല്‍ ചിത്രകൂടം വരെ ഇത് രാമഭക്തരുടെ സര്‍ക്കാരാണ്, ജയ് ശ്രീറാം എന്ന് ജപിക്കുന്നവരുടെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ റോഡ് നവീകരണ പദ്ധതികള്‍ക്ക് മന്ത്രി തുടക്കം കുറിച്ചു കൊണ്ടാണ് ഇങ്ങനെയൊരു പ്രസംഗം നടത്തിയത്.

gadkari

അയോധ്യയെയും നേപ്പാളിലെ ജനക്പൂറിനെയും യോജിപ്പിച്ചുകൊണ്ട് 2000 കോടി രൂപ മുതല്‍മുടക്കില്‍ രാം ജാനകി മാര്‍ഗ് റോഡ് നിര്‍മ്മിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബിജെപി നേതാക്കള്‍ എല്ലാം വര്‍ഗീയവാദം ഉണ്ടാക്കുന്നുവെന്ന വിവാദങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും മന്ത്രി ഹിന്ദുത്വ നിലപാട് പരസ്യമായി ഉയര്‍ത്തി കാട്ടിയിരിക്കുന്നത്.

നരേന്ദ്ര മോദിക്ക് വീണ്ടും തലവേദന ഉണ്ടാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. പരസ്യപ്രസ്താവനകളില്‍ ബിജെപി നേതാക്കന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മോദി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ലംഘിച്ചു കൊണ്ടാണ് വീണ്ടും വിവാദ പ്രസ്താവന നിതിന്‍ ഗഡ്കരി നടത്തിയിരിക്കുന്നത്.

English summary
In a comment that could ignite a political row, Union Minister Nitin Gadkari has declared, 'We are a government of Ram Bhakts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X