കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയിലേക്ക് വരൂ, എല്ലാ സൗകര്യവും ഒരുക്കാം'; ടെസ്‌ലയേയും ഇലോണ്‍ മസ്‌കിനേയും സ്വാഗതം ചെയ്ത് ഗഡ്കരി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയെ സ്വാഗതം ചെയ്ത് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ വാഹന നിര്‍മ്മാണത്തിന് അനുകൂലമായ അന്തരീക്ഷം ഉയര്‍ത്തിക്കാട്ടി ഇ-വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്‌കിനോട് നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈനയില്‍ വാഹനം നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതൊരു 'നല്ല നിര്‍ദ്ദേശം' ആകാന്‍ കഴിയില്ല എന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.

ഡല്‍ഹിയിലെ ഒരു സ്വകാര്യ പരിപാടിയില്‍ ടെസ്ലയുടെ ഇന്ത്യയിലെ 'ഉന്നത ചുമതലകള്‍' സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇത് വളരെ എളുപ്പമുള്ള ഒരു ബദലാണ്, ഇന്ത്യയില്‍ ടെസ്ല നിര്‍മ്മിക്കാന്‍ എലോണ്‍ മസ്‌ക് തയ്യാറാണെങ്കില്‍, ഒരു പ്രശ്നവുമില്ല. നമുക്ക് എല്ലാ കഴിവുകളും ഉണ്ട്, സ്ഥലം ലഭ്യമാണ്. എല്ലാത്തരം സാങ്കേതിക വിദ്യകളും ലഭ്യമാണ്. അതിനാല്‍ അദ്ദേഹത്തിന് കഴിയും ഇവിടെ വാഹനം നിര്‍മിച്ച് ചെലവ് കുറയ്ക്കാന്‍ സാധിക്കും നിതിന്‍ ഗഡ്കരി പറഞ്ഞു.

ശരിക്കും ഇര ഞാനാണ്; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബുശരിക്കും ഇര ഞാനാണ്; ബലാത്സംഗ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

1

ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ടെസ്ലയെ ക്ഷണിച്ച കേന്ദ്രമന്ത്രി, ഇന്ത്യ ഒരു വലിയ വിപണിയാണെന്നും കയറ്റുമതി സാധ്യമാക്കാന്‍ തുറമുഖങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്നും എടുത്തു പറഞ്ഞു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല, പക്ഷേ, അദ്ദേഹം ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ഓപ്ഷനായി കാണാന്‍ കഴിയില്ല. അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന, ഇന്ത്യയില്‍ വന്ന് നിര്‍മ്മിക്കുക എന്നതാണ്'' നിതിന്‍ ഗഡ്കരി പറഞ്ഞു.

2

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഇ-വാഹന മേഖലയിലെ വമ്പിച്ച വളര്‍ച്ചയാണ് കൈവരിക്കുന്നതും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇലോണ്‍ മസ്‌കിനോട് എന്റെ നിര്‍ദ്ദേശം, ഇന്ത്യയില്‍ അദ്ദേഹത്തിന് നല്ല വിപണി ലഭിക്കും, ഇന്ത്യന്‍ വിപണി വളരെ വലുതാണ്. ഇത് ഇരു കൂട്ടര്‍ക്കും നേട്ടമാകാനുള്ള സാഹചര്യം സൃഷ്ടിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ ലഭ്യമായ എല്ലാ ഗുണനിലവാരമുള്ള വെണ്ടര്‍മാരും ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുകളും ഇന്ത്യയിലുണ്ടെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് അദ്ദേഹത്തിന് കൂടുതല്‍ എളുപ്പമാകുമെന്നും അതില്‍ നിന്ന് നല്ല ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

ഇന്ത്യയില്‍ വന്ന് ഇവിടെ നിര്‍മ്മാണം ആരംഭിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കും. അസംസ്‌കൃത എണ്ണയെ ഇന്ത്യ ആശ്രയിക്കുന്നതിനെ കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു, ഊര്‍ജത്തിന്റെ ബദല്‍ സ്രോതസുകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കാരണം, മലിനീകരണ പ്രശ്നങ്ങള്‍ക്കൊപ്പം നിര്‍ണായകമായ സാമ്പത്തിക വെല്ലുവിളികളും ഞങ്ങള്‍ അഭിമുഖീകരിക്കുന്നു. ഞങ്ങള്‍ ഇന്ത്യയില്‍ 8 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. അതിനായി ചില ബദല്‍ ഞങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

4

അതിനാല്‍ വ്യത്യസ്ത ബദലുകള്‍ തേടി സര്‍ക്കാര്‍ എല്ലാ സാധ്യതകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറച്ച് സമയത്തിനുള്ളില്‍ രാജ്യത്തിന് ഒരു ബദല്‍ പരിഹാരം നല്‍കാനുള്ള അവസ്ഥയില്‍ എത്തുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ജൈവമാലിന്യങ്ങളില്‍ നിന്നും മറ്റ് രീതികളില്‍ നിന്നും 'ഗ്രീന്‍ ഹൈഡ്രജന്‍' ഉല്‍പ്പാദിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു, 'തക്കസമയത്ത് ഗ്രീന്‍ ഹൈഡ്രജനെ സംബന്ധിച്ചിടത്തോളം നമ്മള്‍ ലോകത്തിലെ ഒരു മുന്‍നിര സ്ഥാനത്ത് എത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

English summary
Nitin Gadkari welcomes Tesla and Elon Musk to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X