കരുക്കൾ നീക്കിയത് ബിജെപി!!! ബീഹാർ ഭരണം മോദിയുടെ മധുരപ്രതികാരം!!

  • Posted By:
Subscribe to Oneindia Malayalam

പട്ന: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റം ഏവരും പ്രതീക്ഷിച്ചിരുന്നു. ഘട്ടം ഘട്ടമായി ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും ബിജെപി വേരുറപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപി അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ഇതിൽ ഏറെ ശ്രദ്ധേയം  കോൺഗ്രസിന്റെ ആധിപത്യമുള്ള സംസ്ഥാനങ്ങളാണ് ഇപ്പോൾ ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നത്.

ബീഹാർ രാഷ്ട്രീയത്തിലെ ബിജെപി സ്വാധീനം

ബീഹാർ രാഷ്ട്രീയത്തിലെ ബിജെപി സ്വാധീനം

യുപിയിൽ യോഗി സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ ബീഹാറിൽ ഒരു രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യത തെളിഞ്ഞിരുന്നു. 2015 ൽ ബീഹാറിൽ ബിജെപിക്ക് കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജെഡിയു- ആർജെഡി സഖ്യത്തിൽ ബീഹാറിൽ നതീഷ് കുമാർ സർക്കാർ അധികാരത്തിലേറി. 2015 ൽ ബിജെപി നേരിട്ട കനത്ത തിരിച്ചടിയാണ് ഇന്ന് ബീഹാർ മോദിയുടെ കൈകളിൽ എത്താൻ കരണമായത്.

അമിത്ഷാ- മോദിയുടെ മധുര പ്രതികാരം

അമിത്ഷാ- മോദിയുടെ മധുര പ്രതികാരം

ബീഹാറിൽ അരങ്ങറിയ രാഷ്ട്രീയ നാടകത്തിൽ ബിജെപിയുടെ പങ്ക് വളരെ നിർണ്ണായകമാണ്. 2015 വിശാലസഖ്യത്തിൽ നിന്നേറ്റ കനത്ത തിരിച്ചടിക്കുള്ള ഒരു മധുര പ്രതികാരമാണ് ബീഹാറിൽ ബിജെപിയുടെ കടന്നു വരവ്

ബിജെപിയോടുള്ള നിതീഷിന്റെ മൃദു സമീപനം

ബിജെപിയോടുള്ള നിതീഷിന്റെ മൃദു സമീപനം

ഉത്തർ പ്രദേശിൽ യോഗി സർക്കാർ അധികാരത്തിലേറ്റപ്പോൾ തന്നെ ബിജെപിയിലേക്ക് ചേക്കാറാൻ നിതീഷ് കുമാർ തിരുമാനിച്ചിരുന്നു. പിന്നീട് ബിജെപിയിലേക്ക് ചേക്കാറാനായുള്ള നീക്കങ്ങളാണ് നിതീഷിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. അതിന്റെ ഭാഗമായാണ് രാംനാഥ് കേവിന്ദിനെ പിന്തുണച്ചതും ലാലു പ്രസാദ് യാദവിനെതിരെയുള്ള സിബിഐ അന്വേഷണത്തിൽ നിശബ്ദത പാലിച്ചതും.

ഉത്തർ പ്രദേശിൽ എസ്പി-കോൺഗ്രസ് സഖ്യം

ഉത്തർ പ്രദേശിൽ എസ്പി-കോൺഗ്രസ് സഖ്യം

മോദി സർക്കാരിനെതിരെ കനത്ത വമർശനങ്ങളാണ് ബീഹാറിൽ നിന്ന് ആദ്യം ഉയർന്നു വന്നത്. എന്നാൽ ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലുള്ള മാറ്റമാണ് ബീഹാർ രാഷ്ട്രീയം തകിടം മറിക്കാൻ കാരണമായത്. എസ്പി-കോൺഗ്രസ് സംഖ്യം യുപിയിൽ അധികാരത്തിലേറിയിരുന്നെങ്കിൽ ഇത്തരമൊരു രാഷ്ട്രീയ മാറ്റം ഉണ്ടാകില്ലയെന്നാണ് രാഷ്ട്രീയ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ലാലുവിനെതിരെ കളിച്ചത് നിതീഷ് തന്നെ

ലാലുവിനെതിരെ കളിച്ചത് നിതീഷ് തന്നെ

ബീഹാർ ലാലുപ്രസാദിന്റെ നേതൃത്വത്തിലുള്ള ആർജെഡിക്കായിരുന്നു തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചത്. ചില രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ലാലു അധികാരം രണ്ടാം സ്ഥാനക്കാരായ ജെഡിയുവിന് നൽകുകയും സഖ്യം രൂപികരിച്ച് ബീഹാറിൽ നിതീഷ് കുമാർ സർക്കാർ അധികാരത്തിലേറുകയുംചെയ്തിരുന്നു.. എന്നാൽ ഇപ്പോൾ ലാലുവിനെതിരെ കരുനീക്കം നടത്തിയതും നിതീഷ് കുമാറായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ലാലുവിന്റെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണം സംബന്ധിച്ചുള്ള രേഖകൾ ബിജെപി നേതാവ് സുശീൽ മോദിക്കു നൽകിയത് നിതീഷിന്റ വിശ്വസ്തരായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഇതിലേക്ക് കേന്ദ്രത്തിന്റെ ഇടപെടൽകൂടി വന്നപ്പോൾ ലാലു പ്രസാദ് കൂടുതൽ പ്രതിരോധത്തിലായി

സഖ്യം വിടാൻ തീരുമാനിച്ചിരുന്നു

സഖ്യം വിടാൻ തീരുമാനിച്ചിരുന്നു

അഴിമതി ആരോപണത്തിൽ തേജസ്വിക്ക് സ്വന്തം ഭാഗം ന്യായികരിക്കാൻ അവസരം നൽകിയെങ്കിലും സഖ്യംവിടാൻ നിതീഷ് മുൻപേ തന്നെ തിരുമാനിച്ചിരുന്നു. രാഹുൽ, സേണിയയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നെങ്കിലും അതിന് വിജയം നേടാൻ സാധിച്ചിരുന്നില്ല.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് ലഭിച്ച പരിഗണനയിൽ നിന്ന് വ്യക്തമായിരുന്നു നിതീഷിന്റെ കൂറുമാറ്റം.

നിതിഷിനെ ബിജെപിക്ക് ആവശ്യം

നിതിഷിനെ ബിജെപിക്ക് ആവശ്യം

നിതീഷ് കുമാർ എന്ന പ്രതിച്‌ഛായയുള്ള നേതാവിനെ പ്രതിപക്ഷ കൂടാരത്തിലേക്കു തള്ളിവിടാതെ സൂക്ഷിക്കുകയെന്നതും ബിജെപിക്ക് അനിവാര്യമായിരുന്നു. മറ്റൊരു സംസ്‌ഥാനത്തു കൂടി അധികാരത്തിലെത്താൻ ബിജെപിക്ക് ഇതോടെ വഴിതുറക്കുകയാണ്. എന്നാൽ ബിജെപിയുടെ നീക്കത്തിൽ പ്രതിരോധത്തിലായത് കോൺഗ്രസാണ്.

English summary
On Wednesday evening, Janata Dal (United) president Nitish Kumar tendered his resignation as Bihar chief minister to acting Governor Keshari Nath Tripathi. That resignation, seemingly prompted by Lalu Prasad Yadav' s refusal to let son Tejashwi resign as Bihar deputy CM, was only in name.
Please Wait while comments are loading...