• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടവും വലവും വില്ലന്‍മാര്‍, ഗതികിട്ടാതെ നിതീഷ്, ബീഹാറില്‍ മുഖ്യമന്ത്രി മാറും, ഗെയിമുമായി കോണ്‍ഗ്രസ്!!

പട്‌ന: കോവിഡ് കാലത്ത് ബീഹാറില്‍ ചിതറി തെറിച്ച് എന്‍ഡിഎ. നിതീഷ് കുമാറിന്റെ ദൗര്‍ബല്യം ശക്തമായി തുറന്ന് കാണിക്കുകയാണ് എന്‍ഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിയും എല്‍ജെപിയും. ഇവര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിനായുള്ള ഒരുക്കങ്ങള്‍ നിതീഷ് അറിയാതെ നടത്തുകയാണ്. ചിരാഗ് പാസ്വാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിതീഷിനെ ഇത്രയും കാലം പിന്തുണച്ചിരുന്ന ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി പാര്‍ട്ടിയില്‍ കരുത്ത് ചോര്‍ന്ന അവസ്ഥയിലാണ്. അടുത്ത തവണ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദം പോലും അദ്ദേഹത്തിന് ലഭിക്കുമെന്ന് ഉറപ്പില്ല. കോണ്‍ഗ്രസ് ഒരു വശത്ത് ആര്‍ജെഡിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തമാക്കിയിരിക്കുകയാണ്.

രണ്ട് വില്ലന്‍മാര്‍

രണ്ട് വില്ലന്‍മാര്‍

എല്ലാകാലത്തും രാഷ്ട്രീയ വിധേയത്വം മാറ്റിയിട്ടുള്ള ചാണക്യനാണ് രാംവിലാസ് പാസ്വാന്‍. യുപിഎയിലും എന്‍ഡിഎയിലും പാസ്വാന്‍ മന്ത്രിയായിരിക്കുന്നത് ഈ തന്ത്രം കൊണ്ടാണ്. നിതീഷിനെ വീഴ്ത്താന്‍ ഇതിലും നല്ല സമയമില്ലെന്ന് പാസ്വാനറിയാം. ഒക്ടോബറിലോ നവംബറിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിതീഷിനെ വെട്ടാനുള്ള നീക്കങ്ങളാണ് പാസ്വാന്റെ മുന്നിലുള്ളത്. ബിജെപിയുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ട്. സുശീല്‍ മോദി യുഗം ബീഹാറില്‍ അവസാനിച്ചിരിക്കുകയാണ്.

ബിജെപി മുന്നില്‍ കാണുന്നത്

ബിജെപി മുന്നില്‍ കാണുന്നത്

ഒറ്റയ്ക്ക് മത്സരിച്ചതാല്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി നേടുമെന്ന് ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ പറയുന്നു. സിംഗ് കടുത്ത നിതീഷ് വിരോധിയാണ്. ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന വാശിയിലാണ് അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് സഖ്യം വിടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് സഖ്യത്തില്‍ ജെഡിയു എന്തായാലും മത്സരിക്കില്ല. തേജസ്വി യാദവിന് നിതീഷുമായി വലിയ പ്രശ്‌നങ്ങളുണ്ട്. വഞ്ചകനെന്ന് പലതവണ നിതീഷിനെ തേജസ്വി വിശേഷിപ്പിച്ചിരുന്നു. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്ന് നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്.

പ്രശ്‌നങ്ങള്‍ നിരവധി

പ്രശ്‌നങ്ങള്‍ നിരവധി

നിതീഷ് ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ബിജെപിയിലെ മോദി വിഭാഗം അതിഥി തൊഴിലാളി വിഷയം മാസങ്ങളായി എന്‍ഡിഎയില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. നിതീഷിനെ മാത്രമാണ് ഇതില്‍ കുറ്റപ്പെടുത്തുന്നത്. ഇവരെ തിരിച്ചുകൊണ്ടുവരേണ്ടത് പറഞ്ഞ ഏക സംസ്ഥാനവും ബീഹാറായിരുന്നു. നിതീഷിന് വയസ്സായെന്നും രാഷ്ട്രീയ അസ്തമനം സംഭവിച്ചെന്നും ബിജെപി പറയുന്നു. ലാലു പ്രസാദ് യാദവിന്റെ അനുഭവമാണ് നിതീഷിന് മുന്നിലുള്ളത്. സുശീല്‍ മോദിക്ക് ദേശീയ നേതൃത്വത്തിന് മുന്നില്‍ വലിയ റോള്‍ ഇല്ലാത്തതും നിതീഷിനെ അലട്ടുന്നുണ്ട്.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

നിതീഷ് പോയാല്‍ ബിജെപിക്ക് എടുത്ത് പറയാന്‍ ശേഷിയുള്ള നേതാക്കള്‍ എന്‍ഡിഎയിലില്ല. പിന്നെയുള്ളത് തേജസ്വിയുടെ റോളാണ്. കോവിഡ് പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്ന തേജസ്വി തിരിച്ച് ശക്തനായി പട്‌നയില്‍ എത്തിയിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും കോണ്‍ഗ്രസ് നേരത്തെ തന്നെ ദുരിതാശ്വാസ കിറ്റുകള്‍ നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ധനസഹായവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ വലിയ പൊളിച്ചെഴുത്തിന് ബീഹാര്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നുണ്ട്.

വാളെടുത്ത് പാസ്വാന്‍

വാളെടുത്ത് പാസ്വാന്‍

സഖ്യത്തെ നിയന്ത്രിക്കാന്‍ പതിനെട്ടടവുമായി രാംവിലാസ് പാസ്വാനും കളത്തിലിറങ്ങിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ പ്രകാരമുള്ള പട്ടിക ബീഹാര്‍ നല്‍കിയിട്ടില്ലെന്നും, ഇതുവരെ അത് പുതുക്കുക പോലും ചെയ്തിട്ടില്ലെന്നുമാണ് ആരോപണം. ബീഹാറിന് ലഭിക്കേണ്ട റേഷന്‍ ഇതിലൂടെ നഷ്ടമാവുകയാണെന്നും, ജെഡിയുവിന്റെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്നുമാണ് പാസ്വാന്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജെഡിയു ഇതിനെ തുറന്നടിച്ചതോടെ പോര് പരസ്യമായി ഈ പട്ടിക എപ്പോഴോ പുതിക്കിയതാണ്. ബീഹാറിനെ പട്ടിണിയിലാക്കി പാസ്വാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി മദന്‍ സാഹ്നി ആരോപിച്ചു.

അടുത്ത മുഖ്യന്‍

അടുത്ത മുഖ്യന്‍

എന്‍ഡിഎയിലെ ദളിത് മുഖമായ ചിരാഗ് പാസ്വാനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാനാണ് പാസ്വാന്‍ ലക്ഷ്യമിടുന്നത്. ചെറുകിട പാര്‍ട്ടികളെ ഒന്നിപ്പിച്ച് എന്‍ഡിഎയിലേക്ക് കൊണ്ടുവന്ന് ചിരാഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തിപ്പെടുത്താനുള്ള നീക്കവും പാസ്വാന്‍ നടത്തുന്നുണ്ട്. ചിരാഗ് തുടര്‍ച്ചയായി നിതീഷിനെ വിമര്‍ശിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പോലും ഇത്ര ശക്തമായി എല്‍ജെപി വിമര്‍ശിക്കുന്നില്ല. ബീഹാര്‍ തൊഴിലാളി പ്രശ്‌നം, ഭക്ഷ്യസുരക്ഷ, തുടങ്ങിയ വിഷയങ്ങളാണ് കടുത്ത രീതിയിലുള്ള ചിരാഗ് ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി നിതീഷിനെ മറികടന്ന് നേരിട്ട് ഇടപെടുന്നതും ചിരാഗാണ്.

പകരക്കാരില്ലാതെ നിതീഷ്

പകരക്കാരില്ലാതെ നിതീഷ്

നിതീഷ് സഖ്യം വിടുമെന്ന് ഏകദേശം ഉറപ്പാണ്. പ്രധാനമായി ജെഡിയുവില്‍ അദ്ദേഹത്തിന് പകരക്കാരില്ലാത്തതാണ്. സഖ്യത്തിലും പ്രതിപക്ഷത്തിലും നിതീഷ് ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ യാത്രകളും നിതീഷിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലാണ്. ഇവരെയെല്ലാം തോല്‍പ്പിക്കാനുള്ള കരുത്ത് ഇപ്പോള്‍ ജെഡിയുവിനില്ല. നിതീഷില്‍ വിശ്വാസമില്ലാത്തത് കൊണ്ട് സംസ്ഥാനം വിട്ടവരാണ് തിരിച്ചെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവര്‍ ആര്‍ജെഡിയുമായി കൂറുള്ളവരാണ്. അതിന് പുറമേ സഖ്യത്തില്‍ 40 സീറ്റ് നേടാനുള്ള എല്‍ജെപിയുടെ മോഹങ്ങള്‍ രാഷ്ട്രീയമായ അനിശ്ചിതത്വത്തിലേക്കാണ് ബീഹാറിനെ തള്ളിയിടുന്നത്.

English summary
nitish kumar lost prominence in nda, bjp looking to replace him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X