Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

Recommended Video

cmsvideo
    BJPക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു?

    പട്ന: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബംഗാളില്‍ ബിജെപിക്ക് നേടാന്‍ സാധിച്ചത്. ​ഇതോടെ ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കുകയാണ്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. എന്തൊക്കെ സംഭവിച്ചാലും ബംഗാള്‍ പിടിക്കാതെ വിശ്രമമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇനി ബിജെപിയുടെ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്.

    അതേസമയം ബംഗാളില്‍ ബിജെപിക്കെതിരെ മമതയ്ക്കൊപ്പം പുതിയൊരു സഖ്യസാധ്യതയാണ് ദേശീയ തലത്തില്‍ തെളിയുന്നത്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ നീക്കങ്ങളാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ബംഗാളിലെ ആക്രമ സംഭവങ്ങളില്‍ മമതയെ ഇകഴ്ത്തി സംസാരിച്ച വക്താവിനെ രാജിവെപ്പിച്ചിരിക്കുകയാണ് നിതീഷ്. വിശദാംശങ്ങളിലേക്ക്

     രാജിവെപ്പിച്ച് നിതീഷ്

    രാജിവെപ്പിച്ച് നിതീഷ്

    ജനതാദള്‍ വക്താവായ ഡോ അജയ് അലോകിനെയാണ് നിതീഷ് കുമാര്‍ പുറത്താക്കിയത്. ബംഗാളിലെ ആക്രമണങ്ങളില്‍ മമതയെ വിമര്‍ശിച്ച് ഡോ അജയ് രംഗത്തെത്തിയിരുന്നു. ഇത് പിന്നാലെയാണ് നിതീഷിന്‍റെ നടപടി. ബിഹാറികളെ തുരത്തിയോടിച്ച് റോഹിംഗ്യകള്‍ ബംഗാളിനെ മിനി പാകിസ്താന്‍ ആക്കുകയാണെന്നായിരുന്നു അജയ് പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ നിതീഷ് കുമാറിന്‍റെ തിരുമാനത്തെ പുകഴ്ത്തി മമത രംഗത്തെത്തിയതിന് തൊട്ട് പിറകേയായിരുന്നു മമതയേയും ബംഗാളിനേയും വിമര്‍ശിച്ച് അജയ് രംഗത്തെത്തിയത്.

     നിതീഷിനെ പുകഴ്ത്തി

    നിതീഷിനെ പുകഴ്ത്തി

    ബംഗാളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ കടുത്ത ആശങ്കയുണ്ട്, ഇത് ഞാന്‍ കുറേനാളുകളായി പറയുകയാണ്. എന്തിനാണ് ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ അവര്‍ അഭിനന്ദിച്ചതെന്ന് അറിയില്ല. നാല് സംസ്ഥാനങ്ങളില്‍ എന്‍ഡിഎയുടെ ഭാഗമല്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജനതാദളിന്‍റെ തിരുമാനത്തില്‍ അവര്‍ സന്തുഷ്ടയായിരിക്കും. എന്നാല്‍ അവരുടെ തെറ്റായ പ്രവൃത്തികളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അജയ് അലോക് പറഞ്ഞു. സംസ്ഥനത്തെ ഒരു മിനി പാകിസ്താന്‍ ആക്കി മാറ്റുന്ന നടപടിയെ അവര്‍ ഇപ്പോള്‍ തന്നെ തടയണം. അവര്‍ നന്ദി അറിയിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ബംഗാളില്‍ നിന്ന് ബിഹാറികളെ അടിച്ചോടിച്ചത് മറക്കാന്‍ ആകില്ലെന്നും അജയ് പറഞ്ഞു.

     ബിജെപി ബന്ധം

    ബിജെപി ബന്ധം

    ഇതാണ് നിതീഷിനെ ചൊടിപ്പിച്ചത്. രാജിവെയ്ക്കുന്ന കാര്യം അജയ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പാര്‍ട്ടി വക്താവ് സ്ഥാനം രാജിവെയ്ക്കുകയാണ്. എന്‍റെ അഭിപ്രായങ്ങള്‍ എന്‍റേത് മാത്രമാണ്. അതിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല, അലോക് ട്വിറ്ററില്‍ കുറിച്ചു. ബിജെപിയെ പിന്തുണച്ച് മമതയെ വിമര്‍ശിക്കുന്നവര്‍ ജെഡിയുവില്‍ വേണ്ടെന്ന് നിതീഷ് പറഞ്ഞതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നിതീഷ് എന്ന സൂചനകളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

     ഒറ്റയ്ക്ക്

    ഒറ്റയ്ക്ക്

    നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുകയെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ ജെഡിയുവിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് നിതീഷ് ആരോപിച്ചിരുന്നു. മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം മാത്രമാണ് ജെഡിയുവിന് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

     വന്‍ മുന്നേറ്റം

    വന്‍ മുന്നേറ്റം

    ഇനി മോദി മന്ത്രിസഭയില്‍ മന്ത്രിയാകേണ്ടെന്ന തിരുമാനമാണ് നിതീഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.ഇതോടെയാണ് വരും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിതീഷ് പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും നീതീഷ് കുമാറിന്‍റെ ജെഡിയുവും സഖ്യത്തിലാണ് മത്സരിച്ചത്. രാം വിലാസ് പസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടിയും സഖ്യത്തില്‍ ഉണ്ടായിരുന്നു. ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിച്ചപ്പോള്‍ ഒര് സീറ്റ് നഷ്ടമായെങ്കിലും 16 സീറ്റിലും വിജയിക്കാന്‍ ജെഡിയുവിന് കഴിഞ്ഞിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+