പ്രണബ് മുഖര്‍ജി വീണ്ടും രാഷ്ട്രപതിയാകുമോ!!!അദ്ദേഹം നല്ലൊരു രാഷ്ട്രപതിയെന്ന്‌ നിതീഷ്‌ കുമാര്‍

  • Posted By:
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതി ആരാകുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രണമുഖര്‍ജിക്ക് വിണ്ടും അവസരം നല്‍കണമെന്ന അഭിപ്രായം ഉയരുന്നു. ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പ്രണബ് മുഖ്യര്‍ജി വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രണബ് മുഖര്‍ജി നല്ലൊരു രാഷ്ട്രപതിയാണെന്നും അദ്ദേഹം രണ്ടാമതും സ്ഥാനാര്‍ത്ഥിയായാല്‍ പിന്‍തുണക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ഇതിനായി മുന്‍കൈ എടുക്കേണ്ടതു ഭരണകക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണബ് മുഖര്‍ജിയുടെ കാലാവതി ജൂലൈയില്‍ അവസാനിക്കും. അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ച ചുടുപിടിച്ചു വരുമ്പോഴാണ് നിതിഷ് കുമാറിന്റെ പ്രസ്ഥാവന.

pranab mukarjee

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിച്ചു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സോണിയാ ഗാന്ധിയുടെ നീക്കം. ഇതിനായി സോണിയ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലില്‍ , ബിസ്പി നേതാവ് മായവതി എന്നിവരുമായി ഉടനെ തന്നെ കൂടികാഴ്ച നടത്തും.

എന്നാല്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി നേരത്തെ ഭരണകക്ഷിയായ ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയാകാന്‍ താത്പര്യമില്ലെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ ഒരു പരസ്യ നിലപാട് എടുത്തിട്ടില്ല.

English summary
President of India, Bihar Chief Minister on Monday hinted to support incumbent Pranab Mukherjee if he gets second term as the President.
Please Wait while comments are loading...