കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ നാലാം തവണ; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

Google Oneindia Malayalam News

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനസദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട താരകിശോർ പ്രസാദ് (64) ഉപമുഖ്യമന്ത്രിയാകും.

live updates

Newest First Oldest First
5:09 PM, 16 Nov

ബിജെപി നേതാവ് നന്ദകിഷോര്‍ യാദവ് ബീഹാര്‍ നിയമസഭാ സ്പീക്കര്‍
5:08 PM, 16 Nov

ഹിന്ദുസ്ഥാനി ആവാമി മോര്‍ച്ച, വിഐപി നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
5:01 PM, 16 Nov

ജെ‍ഡിയു നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
4:59 PM, 16 Nov

ഹിന്ദുസ്ഥാനി അവാമി മോ‍ർച്ചയിൽ നിന്നും സന്തോഷ് മാഞ്ചിയും വികാശീൽ ഇൻസാൻ പാ‍ർട്ടിയിൽ നിന്നും മുകേഷ് മല്ലാഹും നിതീഷ് കുമാര്‍ മന്ത്രിസഭയിൽ ചേരും
4:57 PM, 16 Nov

മം​ഗൾ പാണ്ഡേ, രാംപ്രീത് പാസ്വാൻ തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിൻ്റെ മന്ത്രിസഭയിൽ ചേരുന്നുണ്ട്
4:56 PM, 16 Nov

വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാൽ ചൗധരിഷ ഷീല മണ്ടൽ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാവുന്ന അംഗങ്ങള്‍
4:50 PM, 16 Nov

താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
4:46 PM, 16 Nov

ബിജെപിയുടെ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
4:43 PM, 16 Nov

നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്
4:43 PM, 16 Nov

തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആകെ 7 തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി
4:39 PM, 16 Nov

ബിഹാ‍ര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
4:36 PM, 16 Nov

സത്യപ്രതിജ്ഞാ ചടങ്ങിനായി ഗവർണർ ഫഗു ചൗഹാന്‍ രാജ്ഭവനിലെ വേദിയിലെത്തി
4:32 PM, 16 Nov

സത്യപ്രതിജ്ഞാ ചടങ്ങിനായി നിതീഷ് കുമാര്‍ രാജ് ഭവനിലേക്ക് എത്തുന്നു
3:51 PM, 16 Nov

സത്യപ്രതിജ്ഞാ ചടങ്ങിനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പാട്നയില്‍ എത്തുന്നു
3:18 PM, 16 Nov

മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദുസ്ഥാനി അവാംമോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി
3:10 PM, 16 Nov

ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
3:01 PM, 16 Nov

മുപ്പത്തിയാറംഗ മന്ത്രിസഭയാകും ബിഹാറില്‍ നിലവില്‍ വരികയെന്നാണ് സൂചന.
2:44 PM, 16 Nov

മന്ത്രിസഭയില്‍ ബിജെപിക്ക് അറുപത് ശതമാനം പ്രാതിനിധ്യം ഉണ്ടായേക്കും
2:44 PM, 16 Nov

നിതീഷ് കുമാറിനൊപ്പം പുതിയ മന്ത്രിസഭയിലെ പതിനഞ്ച് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും
2:14 PM, 16 Nov

നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് ആ‍ര്‍ജെഡി
2:12 PM, 16 Nov

വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് ഗൈസല്‍ ട്രെയിന്‍ ദുരന്തമുണ്ടായതോടെ പദവി രാജിവെച്ചിരുന്നു
2:11 PM, 16 Nov

ബീഹാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് നിതീഷ്. ബീഹാര്‍ വൈദ്യുത വകുപ്പിലെ ജോലി ഒഴിവാക്കിയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്
12:10 PM, 16 Nov

എന്‍ഡിഎയുടെ ക്ഷണം നിരസിച്ച് തേജസ്വി യാദവ്. നിതീഷ് കുമാറിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല
11:07 AM, 16 Nov

വൈകീട്ട് നാലരയ്ക്ക് രാജ്ഭവനിൽനടക്കുന്ന ചടങ്ങിൽ ഗവർണർ ഫഗു ചൗഹാനാണ് നീതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുക്കുക
10:30 AM, 16 Nov

നിയമസഭയിൽ ജെഡിയുവിനെക്കാൾ 31 സീറ്റ് അധികമുള്ള ബിജെപിക്ക് സ്പീക്കർ സ്ഥാനവും ലഭിച്ചേക്കും
10:09 AM, 16 Nov

നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭയില്‍ ജെഡിയുവിന് 12ഉം ബിജെപിക്ക് 18 ഉം മന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. വിഐപിക്കും എച്ച്എഎമ്മിനും ഒു മന്ത്രി പദവി വീതം അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മന്ത്രിസഭ പിന്നീട് വികസിപ്പിക്കും. മൊത്തം 36 മന്ത്രിമാര്‍ വരെ കാബിനറ്റിലാകാം.
9:49 AM, 16 Nov

പ്രതിപക്ഷമായ മഹാസഖ്യത്തിന് 110 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവായി ആ‍ര്‍ജെഡി നേതാവ് തേജസ്വി യാദവ് ചുമതലയേല്‍ക്കും
9:43 AM, 16 Nov

2005നു ശേഷം ജെഡിയുവിന് ഏറ്റവും കുറവ് എംഎല്‍എമാരുള്ള നിയമസഭയാണ് അധികാരത്തിലേറാന്‍ പോകുന്നത്.
9:43 AM, 16 Nov

243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്. 74 സിറ്റുകള്‍ നേടിയ ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്
9:36 AM, 16 Nov

മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു
READ MORE

sabarimal
English summary
Nitish Kumar will be sworn in as Bihar Chief Minister today: live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X