കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷില്ല, ബിഹാറിന് പുതിയ മുഖ്യമന്ത്രി!

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പ്രഖ്യാപനം പുന പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് ജെ ഡി യു അധ്യക്ഷന്‍ ശരദ് യാദവ്. രാജി തിരുമാനം നിതീഷ് കുമാര്‍ വീണ്ടും പരിശോധിക്കില്ല. തീരുമാനം അന്തിമാണ്. നിയമസഭയില്‍ പുതിയ നേതാവിനെ പാര്‍ട്ടി ഉടന്‍ തന്നെ തിരഞ്ഞെടുക്കും.

നേരത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റ സാഹചര്യത്തിലാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതിഷ് കുമാര്‍ രാജിവെച്ചത്. നിയമസഭ പിരിച്ചുവിടാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ മോദി തരംഗം വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് അബദ്ധമാകും എന്നാണ് പാര്‍ട്ടി കരുതുന്നത്.

nitish-kumar

നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും മറ്റൊരു നേതാവിനെ കണ്ടെത്തി ആ സ്ഥാനം ഏല്‍പിക്കാനാണ് ജെ ഡി യുവിന്റെ തീരുമാനം. നിതീഷ് കുമാറിന്റ രാജി നിര്‍ഭാഗ്യകരമായിപ്പോയി. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗം എം എല്‍ എമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, രാജി തീരുമാനം പുനപരിശോധിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

40 സീറ്റുകളുള്ള ബിഹാറില്‍ വെറും രണ്ട് എം പിമാരെ മാത്രമേ ജെ ഡി യുവിന് കിട്ടിയുള്ളു. അതേസമയം ബി ജെ പി 22 ഉം അവരുടെ സഖ്യകക്ഷിയായി മത്സരിച്ച എല്‍ ജെ പി ആറ് സീറ്റുകളും നേടിയിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് സെക്കുലര്‍ മുന്നണിയുണ്ടാക്കി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Nitish Kumar's decision to resign as Bihar CM is final, Sharad Yadav says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X