കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം എംഎല്‍എമാര്‍ പിന്തുണച്ചേക്കില്ല; നിതീഷ് കുമാര്‍ വെട്ടിലാകും

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: മഹാസഖ്യം വേര്‍പെടുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനം ഭരിക്കവെ വെട്ടിലാകുന്നത് മുസ്ലീം എംഎല്‍എമാര്‍. ഈസ്റ്റ് ബിഹാറില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ എംഎല്‍എമാര്‍ നിതീഷ് കുമാറിനൊപ്പം ബിജെപി പക്ഷത്തേക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2015 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നരേന്ദ്ര മോദി വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ഇവിടെ നിന്നുള്ളവര്‍ വോട്ടുവാങ്ങി വിജയിച്ചത് എന്നുള്ളതിനാല്‍ ഇത് കടുത്ത രാഷ്ട്രീയ വഞ്ചനയാണെന്ന് ജനതാദള്‍ യുണൈറ്റഡിലെ ഒരു മുസ്ലീം നേതാവ് പറഞ്ഞു. മുജാഹദ് ആലം, നൗഷാദ് ആളം, സര്‍ഫ്രാസ് ആലം എന്നിവരാണ് മുസ്ലീം മേഖലയിലെ എംഎല്‍എമാര്‍.

xnitish-kumar


ബിഹാറിലെ അരാരിയയില്‍ 40 ശതമാനവും കൃഷ്ണഗഞ്ചില്‍ 70 ശതമാനവും മുസ്ലീങ്ങളാണ്. ആര്‍ജെഡി കോണ്‍ഗ്രസ് ജനതാദള്‍ യു മഹാസഖ്യത്തില്‍ വിശ്വസിച്ചാണ് ഇവിടെ നിന്നുള്ളവര്‍ വോട്ടു ചെയ്തത്. അതുകൊണ്ടുതന്നെ ഇവരുടെ നിലപാടുകള്‍ എന്താണെന്നത് നിതീഷ് കുമാറിനെ കുഴപ്പത്തിലാക്കുന്നതാണ്.

ബിജെപിക്കൊപ്പം ഭരിക്കാനിരുന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പിന് ആവഴിക്ക് പോകാന്‍ ജെഡിയുവിന് കഴിയില്ല. ജെഡിയു നേതാവ് ശരദ് യാദവ് ബജെപി ബാന്ധവത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. മുസ്ലീം എംഎല്‍എമാര്‍ക്കൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ നിതീഷ് കുമാറിനെ കൈവിട്ടാല്‍ ആര്‍ജെഡിക്ക് ഭരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. എംഎല്‍എമാരെ ഉറപ്പിച്ച് നിര്‍ത്താനും കാലുമാറ്റാനും വലിയ തോതിലുള്ള കുതിരക്കച്ചവടത്തിനാണ് ബീഹാര്‍ വരും ദിവസങ്ങളില്‍ സാക്ഷ്യയാവുക.

English summary
Nitish’s BJP plunge leaves JD(U) MLAs from Bihar’s Muslim hub in a fix
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X