Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി നുണയനെന്ന് നിതീഷ് കുമാര്‍

രാജ്ഗിര്‍: പട്‌ന റാലിയ്ക്കിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്ക് നിതീഷ് കുമാറിന്റെ മറുപടി. നുണകളുടെ വില്‍പ്പനക്കാരനാണ് മോഡിയെന്നും ജനാധിപത്യത്തിന് ഭീഷണിയാണ് ഇയാളെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് നിതീഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഫാസിസ്റ്റ് വിശ്വാസിയായ മോഡി, ഹിറ്റ്‌ലറിനേയും മുസോളിനിയേയും പോലെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസുമായി രഹസ്യ ധാരണകള്‍ ഉണ്ടാക്കുന്നുവെന്നും വഞ്ചകനാണെന്നുമുള്ള മോഡിയുടെ ആരോപണം അടിസ്ഥാനവിരുദ്ധമാണെന്നും നിതീഷ് കുമാര്‍. മോഡിയുടെവാക്കുകള്‍ ജനാധിപത്യ പരമല്ലെന്നും അതിലുടനീളം ഭീഷണിയുടെ സ്വരമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Nitish Kumar

സ്വയം ഒരു പുരോഹിതന്റെ വേഷം കെട്ടിയ ശേഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയാണ് മോഡി. ശ്രീരാമനെ ബിജെപിയുടെ സ്വന്തം ആളാക്കിയവരല്ലേ മോഡിയും കൂട്ടരും ഇപ്പോള്‍ ബീഹാറിലെ യാദവരെയാണ് അവര്‍ ലക്ഷ്യമിടുന്നത്. കൃഷ്ണന്‍ യാദവരുടെ മാത്രം ദൈവമാണെന്ന് വരുത്തിതീര്‍ക്കാനാണ് പുതിയ നീക്കം. തന്റെ പ്രസംഗത്തിലൂടനീളം നിതീഷ് കുമാര്‍ പ്രത്യക്ഷമായും പരോക്ഷമായും മോഡിയ്ക്കുള്ള മറുപടി നല്‍കുകയായിരുന്നു.

മോഡി മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹത്തിന്‍രെ ഗുജറാത്ത് മോഡല്‍ വികസനം മികച്ച സാമ്പത്തിക നിരീക്ഷകര്‍ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായി അടുപ്പമില്ലെന്നും ബിജെപിയ്ക്ക് കോണ്‍ഗ്രസിനെ ഭയമായതിനാലാണ് താന്‍ അവരുമായി അടുക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നതെന്നും നതീഷ് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+