കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി, വിശാല സര്‍ക്കാര്‍ അധികാരമേറ്റു

  • By Sruthi K M
Google Oneindia Malayalam News

പട്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാര്‍ ഉള്‍പ്പെടെ 28 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ മത്സരത്തില്‍ വിജയിച്ച് നിയമസഭയിലെത്തിയ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.

പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ രാം നാഥ് കേവിന്ദ് സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് നാലും, ആര്‍ജെഡിക്കും ജെഡിയുവിനും 12 വീതവും മന്ത്രിസ്ഥാനമുണ്ട്.

മുഖ്യമന്ത്രിമാരായ മമത ബാര്‍ജി, അരവിന്ദ് കെജ്രിവാള്‍, ഉമ്മന്‍ചാണ്ടി, നവീന്‍ പട്‌നായിക്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ്കുമാര്‍ ചൗധരി ആയിരിക്കും പുതിയ നിയമസഭ സ്പീക്കര്‍.

243 സീറ്റില്‍ 178 സീറ്റ് നേടി മുന്നേറിയാണ് ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന വിശാലസഖ്യം എന്‍ഡിഎയെ പരാജയപ്പെടുത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്.

English summary
RJD leader Nitish Kumar sworn-in for a fifth time as the Chief Minster for Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X