കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നിതീഷ് കുമാര്‍

Google Oneindia Malayalam News

പട്‌ന: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നിതീഷ് നയം വ്യക്തമാക്കിയത്. നരേന്ദ്രമോഡി വിഷയത്തില്‍ ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ ജെ ഡി യു ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ബിഹാറിന് പ്രത്യേക പദവി നല്‍കുന്നതിന് പകരമായി കോണ്‍ഗ്രസിനെ ജനതാദള്‍ യുണൈറ്റഡ് പിന്തുണക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്നും ജെ ഡി യു കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിട്ടില്ല എന്നും നിതീഷ് കുമാര്‍ പറഞ്ഞു. എന്ന് മാത്രമല്ല, ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടത്തെ നിതീഷ് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

nitish-kumar

ബി ജെ പിയും കോണ്‍ഗ്രസും ഒപ്പമില്ലെങ്കില്‍ നിതീഷ് കുമാറിന്റെ മുന്നിലെ ഒരേയൊരു സാധ്യത മൂന്നാം മുന്നണിയാണ്. ലോക്ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാനെ പുകഴ്ത്തി നിതീഷ് നല്‍കിയതും ഈ സൂചനയാണ്. എന്നാല്‍ നല്ല വാക്കിന് നന്ദിയുണ്ട് എന്നാല്‍ കോണ്‍ഗ്രസിനെ വിട്ട് ഞങ്ങള്‍ക്കൊരു കളിയില്ല എന്നാണ് പാസ്വാന്‍ നിതീഷിനോട് പ്രതികരിച്ചത്.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി ജെ പിയും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസും ഇത്തവണ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ആകര്‍ഷിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. പോരാത്തതിന് അടുത്ത സാധ്യതയായി ആം ആദ്മി പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്തുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഷം തോറും പ്രത്യക്ഷപ്പെടുന്ന മൂന്നാം മുന്നണിയില്‍ ഇത്തവണ ആരൊക്കെയുണ്ടാകും എന്നത് ഇപ്പോള്‍ പ്രവചിക്കാനുമാകില്ല.

English summary
Ruling out any possibility of a JD(U)-Congress alliance in the upcoming Lok Sabha elections, Bihar chief minister Nitish Kumar said that his party never sought any coalition with the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X