സ്ത്രീധനക്കേസില്‍ പണികൊടുക്കാന്‍ വരട്ടെ: ഉടന്‍ അറസ്റ്റും നടപടികളും വേണ്ടെന്ന് സുപ്രീം കോടതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സ്ത്രീധനക്കേസുകളിലെ നിജസ്ഥിതി വ്യക്തമാകാതെ അറസ്റ്റോ നടപടിയോ പാടില്ലെന്ന് സുപ്രീം കോടതി. സ്ത്രീധന നിയമത്തിന്‍റെ ദുരുപയോഗം തടയുന്നതിനാണ് സുപ്രീം കോടതി നീക്കം. സ്ത്രീധനക്കേസുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമിതികള്‍ക്ക് രൂപം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. പോലീസിനും കോടതിയ്ക്കും ലഭിക്കുന്ന പരാതികള്‍ കൈമാറേണ്ടത് കുടുംബക്ഷേമ സമിതികള്‍ക്കാണ്.

കുടുംബക്ഷേമ സമിതി അംഗങ്ങള്‍ പരാതിക്കാരുമായി സംസാരിച്ച് പരാതിയുടെ നിജ സ്ഥിതി കണ്ടെത്തിയ ശേഷം മാത്രമേ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുമ്പോട്ടുപോകാന്‍ പാടുള്ളൂവെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പരാതിക്കാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശമുണ്ട്.

sc-10-1491794318-28-15

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന നിരോധന നിയമവകുപ്പ് 498 എ ദുരുപയോഗം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഭര്‍ത്താവിന്‍റെ മതാപിതാക്കള്‍ ബന്ധുക്കള്‍ എന്നിവരെ കേസില്‍പ്പെടുത്തുന്ന പ്രവണ വര്‍ധിച്ചിവരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത് വഴി കുറ്റം ചെയ്യാത്തവരുടെ മനുഷ്യാവകാശം ഹനിക്കപ്പെടുന്നുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു.
Will Not Resume Operations At Plachimada : CocaCola

സുപ്രീം കോടതി സ്ത്രീധന കേസുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെ
ടുവിച്ചതോടെ സ്ത്രീധന പീഡനക്കേസുകളില്‍ വാദിഭാഗത്തുനില്‍ക്കുന്നവരടെ ആരോപണങ്ങള്‍ മാത്രം കണക്കിലെടുത്ത് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുന്ന പ്രവണതയ്ക്കാണ് മാറ്റംവരുന്നത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുവരുന്ന പരാതികളില്‍ പലതും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

English summary
Expressing concern over disgruntled wives misusing the anti-dowry law against their husbands and in-laws, the Supreme Court on Thursday directed that no arrest or coercive action should be taken on such complaints without ascertaining the veracity of allegations.
Please Wait while comments are loading...