Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ ബീച്ചില്‍ ബിക്കിനി നിരോധിക്കില്ല: മുഖ്യമന്ത്രി

പനാജി: ഗോവ ബീച്ചുകളില്‍ ബിക്കിനി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബിക്കിനിയും കുട്ടിക്കുപ്പായവും ധരിച്ച് പെണ്‍കുട്ടികള്‍ ബീച്ചിലും മറ്റും കറങ്ങുന്നത് ഇന്ത്യന്‍ സാസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന പൊതുമരാമത്ത് മന്ത്രി സുദിന്‍ ധവാലിക്കറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിക്കിനി നിരോധനം ഇല്ലെങ്കിലും പൊതു സ്ഥലത്ത് മദ്യപാനം നിരോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ സ്ഥലത്ത് പോകുമ്പോഴും അതിന്റേതായ മാന്യതയില്‍ പോകണം. ബിക്കിനി ബീച്ചിനിണങ്ങും, ക്ഷേത്രത്തില്‍ പോകുമ്പോള്‍ അത് ധരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Bikini

എന്നാല്‍ ബീച്ചുകള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിനെതിരേ ശക്തമായ നടപടിയുണ്ടാവും. മദ്യപിക്കണമെന്നുള്ളവര്‍ റസ്റ്റോറന്റുകളില്‍ ഇരുന്ന് മദ്യപിക്കണം. പൊതുസ്ഥലങ്ങള്‍ ഇതിന് ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവന സ്വാതന്ത്രത്തിനു മേലുള്ള കടന്നുകറ്റമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ബിക്കിനി നിരോധിക്കണമെന്ന ആവശ്യം പൊതുമരാമത്ത് മന്ത്രിയുടെ വ്യക്തിപരമായ ആവശ്യമാണെന്നും ഇതിന് പ്രത്യേക വിശദീകരണം വേണ്ടെന്നുമാണ് ഇതിനോട് ബി ജെ പി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+