മന്ത്രിസഭ പുനസംഘടനയിൽ പ്രീതം മുണ്ടെയെ തഴഞ്ഞു: ബിജെപിയിൽ കൂട്ടരാജി, പാർട്ടിയുടെ നീക്കം നിർണ്ണായകമെന്ന് സൂചന
22മുംബൈ: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ ബിജെപിയിൽ കൂട്ടരാജി. മന്ത്രിസഭാ പുനഃസംഘടനയില്‍ ബിജെപി എംപിയും മുൻ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളുമായ പ്രീതം മുണ്ടയെ തഴഞ്ഞതിന് പിന്നാലെയാണ് മഹാരാഷ്ട്ര ബിജെപിയില്‍ നിന്ന് നേതാക്കൾ കൂട്ടമായി രാജിവെച്ചിട്ടുള്ളത്.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ 14 ബിജെപി ഭാരവാഹികളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുള്ളത്. ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി സർജറാവു തണ്ടാലെ, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് വിവേക് പത്രേ എന്നിവർ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതിയിലെ നിരവധി പേരും ഇതോടൊപ്പം രാജിവെച്ചിട്ടുണ്ട്. അടക്കമുള്ളവരാണ് രാജിവെച്ചവെച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം.

തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നില്ലെങ്കില്‍ പിന്നെ സംഘടനയില്‍ തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്? പ്രീതം മുണ്ടെയുടെ കാബിനറ്റ് പദവിക്കായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. മന്ത്രിമാരുടെ പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അറിഞ്ഞിപ്പോള്‍ ഞെട്ടിപ്പോയൊന്നും രാജിവെച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സർജറാവു തണ്ടാലെ വ്യക്തമാക്കി.

അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളായ പ്രീതം മുണ്ടയെ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ തണലുപറ്റി ഉയർന്നുവന്ന ഭഗവത് കരഡിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതാണ് പ്രീതം മുണ്ടെ വിഭാഗത്തിൽ നിന്നുള്ള കടുത്ത എതിര്‍പ്പിന് വഴിവെച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാവും ഒന്നാം മോദി സര്‍ക്കാറില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു ഗോപിനാഥ് മുണ്ടെ.

ഒബിസി വിഭാഗത്തില്‍പെട്ട വഞ്ചാര സമുദായത്തില്‍പെട്ടയാളാണ് ഭഗവത് കരഡ്. മറാത്തവാഡയിലെ ഔറംഗാബാദാണ് ഭഗവതിന്റെ ജന്മദേശം. മറാത്തവാഡ ഏരിയയിൽ പുതിയൊരു ഒബിസി നേതാവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ഭഗവതിന് മന്ത്രി സ്ഥാനം നൽകിയതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. 64 കാരനായ കരാട് ധനകാര്യമന്ത്രിയായാണ് കേന്ദ്രസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡോക്ടർ കൂടിയായ ഇദ്ദേഹം ആദ്യമായാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.

പ്രീത മുണ്ടെയെ കേന്ദ്രമന്ത്രിസഭയിൽ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് സഹോദരിയും ബിജെപി നേതാവുമായ പങ്കജ് മുണ്ടെയെ തകര്‍ക്കാനാണെന്ന ആരോപണം നേരത്തെ ശിവസേനയും ഉന്നയിച്ചിരുന്നു. ഗോപിനാഥ് മുണ്ടെയുടെ മകളും മുന്‍ സംസ്ഥാന മന്ത്രിയുമായ പങ്കജ് മുണ്ടെയും ബിജെപി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനിടെയാണ് മുണ്ടെയുടെ കുടുംബത്തെ തഴഞ്ഞുകൊണ്ടുള്ള ബിജെപി നീക്കം. പാർട്ടി പ്രവർത്തകരും താനും തമ്മിലുള്ളത് ദീർഘകാല ബന്ധമാണെന്നും അത് അധികാരം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെആശ്രയിച്ചുള്ളതല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ രാജിയോട് പ്രീത മുണ്ടെയുടെ പ്രതികരണം.

എന്നാൽ, ബിജെപിയുടെ രണ്ടുതവണ എംപിയായിരുന്നിട്ടുള്ള പ്രീതം മുണ്ടെയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ബിജെപി മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. ഇത് ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ പ്രീതം മുണ്ടെയ്ക്ക് പാർട്ടിയോട് ദേഷ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് ചോദിച്ചതോടെ അവർക്ക് ദേഷ്യമുണ്ടെന്ന് ആരാണ് പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ മറുപടി. കിംവദന്തികൾ പ്രചരിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യരുതെന്നും ഫഡ്നാവിസ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള നാല് നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. പ്രീതം മുണ്ടെക്ക് കാബിനറ്റ് പദവി ലഭിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും, ഇടം കണ്ടെത്തുന്നവരിൽ അവർ പരാജയപ്പെട്ടുവന്നാണ് ഫഡ്നാവിസ് ചൂണ്ടിക്കാണിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications