നിയമങ്ങളില്‍ വ്യക്തത കുറവ്, പാര്‍ലമെന്റില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടക്കുന്നില്ല: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ദില്ലി: 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. രാജ്യസഭയിലും ലോക്‌സഭയിലും നിരവധി അഭിഭാഷകര്‍ ഉണ്ടായിരുന്ന മുന്‍നാളുകളുമായി താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ലമെന്റ് നടപടികളെ തടസപ്പെടുത്തുന്നതിനെയല്ല, മറിച്ച് നിയമങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ സഭയില്‍ വെട്ടിച്ചുരുക്കുന്ന പ്രവണതയ്‌ക്കെതിരെ തുറന്നടിച്ചു.
രാജ്യത്തെ നിയമങ്ങള്‍ക്ക് ഇന്ന് വ്യക്ത ഇല്ല, നിയമങ്ങളുടെ ആവശ്യകത എന്താണെന്ന് പോലും നമുക്ക് അറിയില്ല. ഇത് പൊതു ജനത്തിന്റെ നഷ്ടമാണ്. അഭിഭാഷകവും ബുദ്ധിജീവികളും സഭയില്‍ ഇല്ലെങ്കില്‍ ഇതായിരിക്കും സംഭവിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികളെ എടുത്തു നോക്കിയാല്‍ അതില്‍ പലരും നിയമവിദഗ്ദരാണെന്ന് ബോധ്യമാകും. ആദ്യ കാലങ്ങളില്‍ ലോക്‌സഭകളിലും നിയമ വിദഗ്ദരെ കൊണ്ട് നിറഞ്ഞിരുന്നെന്നു് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സുപ്രീം കോടതിയില്‍ നടത്തിയ പരിപാടിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

ഇപ്പോഴത്തെ സഭ നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു. ഇപ്പോഴത്തെ സഭാനടപടികള്‍ ഏറെ നിരാശജനകമാണ്. ക്രിയാത്മക സംവാദങ്ങളാണ് പണ്ട് സഭയില്‍ നടന്നിരുന്നത്. സാമ്പത്തിക ബില്ലുകളെ പറ്റി വിരവധി ക്രിയാത്മക ചര്‍ച്ചകള്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. അന്ന് നിയമത്തിന്റെ പല വശങ്ങളും ഇഴകീറി പരിശോധിച്ചിരുന്നു. നിയമനിര്‍മ്മാണത്തിന്റെ പ്രാധാന്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി മനസിലാക്കാന്‍ അന്നത്തെ കാലത്തെ കഴിഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുള്ള നിയമവിദഗ്ദര്‍ പൊതുജന സേവനത്തിനായി സന്നദ്ധരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ നിരാശ പ്രകടിപ്പിച്ച അദ്ദേഹം ശരിയായ രീതിയിലുള്ള സംവാദം നടക്കാത്തതാണ് ഇതിനുള്ള കാരണമെന്നും വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് രാജ്യത്തെ പൊലീസ് സംവിധാനങ്ങളെ കുറിച്ചും വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ കുറ്റപ്പെടുത്തി. കസ്റ്റഡി മര്‍ദ്ദനങ്ങളും പൊലീസ് ക്രൂരതകളും തുടരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications