Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഹകരണം വേണ്ട; വരുന്ന തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികൾ ഒരുമിച്ച് മത്സരിക്കും,

ന്യുഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ തല്‍ക്കാലം കോണ്‍ഗ്രസ് സഹകരണം ആവശ്യമില്ലെന്ന് പോളിറ്റ് ബ്യുറോ യോഗത്തില്‍ തീരുമാനമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ഇടത്പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കാനാണ് പിബിയില്‍ തീരുമാനമായത്. നിലവില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ട് എങ്ങനെ ഒരു സഖ്യത്തെ നേരിടാന്‍ സാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് സഹകരണം അനിവാര്യമാണെന്നാണ് ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസിന് പഴയത് പോലെ മതതര നിലപാടില്ലെന്നും കോണ്‍ഗ്രസ് ദുര്‍ബലമായികൊണ്ടിരിക്കുകയാണെന്ന് കേരള ഘടകവും പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഘടകങ്ങളും അവര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് താല്‍ക്കാലം കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. യുപി, ഉത്തരഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഇടത് പാര്‍ട്ടി സഖ്യമുണ്ടാക്കി മത്സരിക്കും. പ്രാദേശിക പാര്‍ട്ടികളുടെ സഹകരണത്തോടെ മത്സരിക്കുമെന്നും തീരുമാനമായിട്ടുണ്ട്.

cp

അതേസമയം പ്രാദേശിക പാര്‍ട്ടി നേതൃത്വം നല്‍കുന്ന സംഘടനകളില്‍ കോണ്‍ഗ്രസ് പ്രഥിനിത്യം ഉണ്ടെങഅകില്‍ സഹകരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ സഖ്യ്തതിന് സഹകരണം നല്‍കുന്നത് കോണ്‍ഗ്രസ് ആകരുത് എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ കരട് തയ്യാറാക്കുന്നതിനായി അടുത്ത മാസം പോളിറ്റ് ബ്യൂറോ ചേരും അതിന് ശേഷം കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് അതിന് അംഗീകാരം നല്‍കും. കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുകയാണെങ്കില്‍ വിഷയമിനി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനക്കായിരിക്കും വിടുക. കണ്ണൂരില്‍ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാട്രീയ പ്രമേയത്തിന്റെ കരടിന് അടുത്ത ഡിസംബറില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കും.

ഇതിന് പുറമെ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ സാഹചര്യം യോഗത്തില്‍ വിയിരുത്തി. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. അതോടൊപ്പം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനും പോളിറ്റ് ബ്യുറോ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കര്‍ഷക സമരം ഒരു വര്‍ഷം തികയുന്ന ഈ മാസം 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ച സമരത്തിന് പൂര്‍ണ പിന്തുണ നല്‍കി വിജയിപ്പിക്കാന്‍ പോളിറ്റ് ബ്യുറോ തീരുമാനിച്ചു. കോണ്‍ഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തില്‍ ഭിന്നത തുടരുന്നതിനിടെയാണ് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. ബിജെപിയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷനിരവേണമെന്ന പൊതുധാരണയുണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ശക്തമായ ഭിന്നതയാണുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+