• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡെല്‍മൈക്രോണ്‍ പുതിയ വകഭേദമോ? പേര് ചര്‍ച്ചയാകുന്നു, ഇങ്ങനൊരു വകഭേദമില്ലെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ന് ലോകത്താകമാനം ചര്‍ച്ചയായികൊണ്ടിരിക്കുന്ന ഒരു പേരാണ് ഡെല്‍മൈക്രോണ്‍. ലോകം മുഴുവന്‍ ഒമൈക്രോണ്‍ വകഭേദത്തെ എങ്ങനെ നേരിടാമെന്ന് പഠനം നടത്തുന്നതിനിടക്കാണ് ഡെല്‍മൈക്രോണ്‍ എന്ന പേര് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്'തല വെട്ടി സര്‍വകലാശാല വളപ്പില്‍ വെക്കും'; ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണി കത്ത്

കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സുയോജിതമായ പതിപ്പാണോ ഡെല്‍മൈക്രോണ്‍ എന്ന് വരെ ഇതിനെ കണക്കാക്കുന്നുണ്ട്. ഡെല്‍മൈക്രോണിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എന്നാല്‍ ആശങ്കപ്പേടണ്ട തില്ലെന്നാണ് ആരോഗ്യ വരകുപ്പ് അധികൃതര്‍ പറയുന്നത്

1

ഡെല്‍മൈക്രോണ്‍ എന്ന പേരില്‍ പുതിയ കോവിഡ് വകഭേദം ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏറ്റവും അവസാനമായി കണ്ടെത്തിയ കോവിഡ് വകഭേദം ഒമൈക്രോണാണ്. നവംബറിലാണ് ഇത് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ക്ക് അക്ഷരമാലാക്രമത്തില്‍ ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് പേരിട്ടിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, ഒരു പുതിയ കൊറോണ വൈറസ് വേരിയന്റ് ഉണ്ടെങ്കില്‍ പോലും, അത് 'ഒമൈക്രോണിനെ പിന്തുടരുന്ന അക്ഷരമാലയായിരിക്കും അതായത് പൈ, റോ, സിഗ്മ മുതലായ അക്ഷരങ്ങളില്‍ തുടങ്ങുന്നവയാണ് ഇനി വരുന്നത്.

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

2

ലോകാരോഗ്യ സംഘടനയെ കൂടാതെ, യുഎസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും പുതിയ വേരിയന്റ് രൂപപ്പെടുന്നതിന്റെ അവകാശവാദങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ കൊവിഡ്-19 നായുള്ള ദേശീയ ടാസ്‌ക് ഫോഴ്സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഡെല്‍മൈക്രോണ്‍ എന്ന പദവും ഉപയോഗിച്ചിട്ടില്ല.

3

കോവിഡ് 19 സംബന്ധിച്ച് മഹാരാഷ്ട്രയിലെ ടാസാക്ക് ഫോഴ്‌സ് അംഗമായ ഡോക്ടര്‍ ശശാങ്ക് ജോഷിയുടെ വാക്കുകളാണ് ഡെല്‍മൈക്രോണ്‍ എന്ന പേരില്‍ പുറത്ത് വരുന്നത്. ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും ഇരട്ട സ്‌പൈക്കുകളായ ഡെല്‍മൈക്രോണ്‍, യൂറോപ്പിലും യുഎസിലും കേസുകളുടെ ഒരു മിനി സുനാമിക്ക് കാരണമായെന്ന് ഡോഷി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഡോ. ജോഷി സംസാരിക്കുന്നത് അതല്ല.

ഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

4

ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന സാഹചര്യത്തെക്കുറിച്ചാണ് ഡോ ജോഷി യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, ഇത് കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായി കാണാന്‍ സാധിക്കില്ല. അതേസമയം ഒമൈക്രോണ്‍ വകഭേദം കോവിഡ് രോഗികളിലും, ഒരേ പ്രദേശത്ത് അതിവേഗം പടരുന്ന വൈറസാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് വകഭേദങ്ങള്‍ക്ക് യുഎന്‍ ആണ് പേരുകള്‍ നല്‍കുന്നത്. നിരവധി കൂടിയാലോചനകള്‍ക്കും വിപുലമായ അവലോകനങ്ങള്‍ക്കും ശേഷമാണ് പേരിടുന്നത്. ലോകാരോഗ്യ സംഘടനയാണ് വകഭേദങ്ങല്‍ വേരിയന്റുകള്‍ നല്‍കുന്നത്. അത് പിന്നീട് ലോകാരോഗ്യ സംഘടന അവരുടെ വെബ്‌സാറ്റില്‍ പ്രസിദ്ധീകരിക്കുന്നു.

5

ലോകാരോഗ്യസംഘടന വകഭേദങ്ങല്‍ക്ക് ഈ പേരുകള്‍ നല്‍കുമ്പോള്‍, അത് ശാസ്ത്രീയ നാമങ്ങളും നിലനിര്‍ത്തുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഒമൈക്രോണ്‍ വകഭേദത്തെ ശാസ്ത്രീയമായി ബി.1.1.529 എന്ന് വിളിക്കുന്നു. അതേസമയം ഡെല്‍മൈക്രോണ്‍ എന്ന പേര് മുഴങ്ങുന്നതിനിടെ ഇന്ത്യയിലെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 300 കടന്നു. രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനംത്തിന്റെ ഭാഗമായി ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കൂടിചേരലുകള്‍ക്ക് ആഘേഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ണാടകത്തില്‍ പതു സ്ഥലത്ത് നിന്നുള്ള ആഘോങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകലില്‍ ആഘോഷിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്‌പോലെ മറ്റ് സംസ്ഥാനങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്ഡപ്പെടുത്തിയിരിക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും; മനോഹർ ലാൽ ഖട്ടർഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും; മനോഹർ ലാൽ ഖട്ടർ

English summary
no covid vairus detected in the name of delmicron experts said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion