യുപിയിൽ ബിജെപിക്കെതിരെ പ്രചരണം നടത്തണമോയെന്ന് തിരുമാനിച്ചിട്ടില്ല; നിലപാട് മയപ്പെടുത്തി ടികായത്ത്
ദില്ലി; വിവാദ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി ജെ പിക്കെതിരെ ശക്തമായ പ്രചരണം നടത്തുമെന്നായിരുന്നു കർഷക നേതാവ് രാകേഷ് ടികായത്ത് നേരത്തേ വ്യക്തമാക്കിയത്. യുപിയിൽ പ്രചരണ നടപടികൾ കർഷകരുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തോളം നീളുന്ന പ്രചരണങ്ങൾ നയി്കുമെന്നായിരുന്നു നേതാക്കൾ അറിയിച്ചത്.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
എന്നാൽ വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് തിരുത്തിയിരിക്കുകയാണ് ടികയാത്ത്. തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ പ്രചരണം നടത്തുന്ന കാര്യത്തിൽ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് ടികായത്ത് പ്രതികരിച്ചത്. ന്യൂസ് 18 യോടാണ് ടികായത്തിന്റെ പ്രതികരണം.

ഞങ്ങൾ ബംഗാളിൽ ബി ജെ പിക്കെതിരെ പ്രചരണം നടത്തിയിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ പ്രചരണം നടത്തുന്ന കാര്യം തിരുമാനിച്ചിട്ടില്ല. യു പി ഉൾപ്പെടെയുള്ള നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബി ജെ പി നിയമങ്ങൾ പിൻവലിച്ചത്. തിരഞ്ഞെടുപ്പിന് ഇനിയും ധാരാളം സമയം ഉണ്ട്. കർഷകർക്കായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ല. അവർ ആദ്യം കർഷകരെ അംഗീകരിക്കാൻ തയ്യാറാവുകയും കർഷകർക്കായി യഥാർത്ഥമായി നിലകൊള്ളുകയും ചെയ്യട്ടെ, യുപിയിലെ പ്രമുഖ ജാട്ട് നേതാവ് കൂടിയായ ടികായത്ത് പറഞ്ഞു.

നിയമങ്ങൾ പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ വൈകിപ്പോയെന്നും മോദിയുടെ ഉപദേശകർക്ക് ഇത് കുറച്ചുകൂടി നേരത്തേ ആകാമായിരുന്നുവെന്നും ടികായത്ത് പറഞ്ഞു. അതേമയം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യുടെ നേതൃതവ്ത്തിൽ ലഖ്നൗവിൽ കിസാൻ മഹാപഞ്ചായത്ത് തുടങ്ങി.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണിത്. ഉത്തർപ്രദേശിലെ വാരണാസിയിലും മുസഫർ നഗറിലു കർഷകർ മഹാപഞ്ചായത്ത് നടത്തിയിരുന്നു. താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം,കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാപഞ്ചായത്ത് കൂടിയത്.

കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ബില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.പാർലമെന്റിന്റെ ശീതകാല ശീതകാല സമ്മേളനം തുടങ്ങുമ്പോള്‍ ആദ്യദിവസം ആദ്യ ബില്‍ ആയി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള നടപടി സ്വീകരിക്കുന്നതിനായി നവംബർ 28 ന് പ്രധാനമന്ത്രി സർവ്വകക്ഷി യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്.

അടുത്ത വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ബി ജെ പിക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പ്രത്യേകിച്ച് നിയമത്തിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ. കർഷക പ്രക്ഷോഭങ്ങൾ കൊടുമ്പിരികൊണ്ട പഞ്ചാബിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച മുൻ മുഖ്യമന്ത്രി അമരീന്ദറുമായി സഖ്യത്തിലെത്തിയാൽ ഇത്തവണ അധികാരം പിടിക്കാമെന്ന് ബി ജെ പി കരുതുന്നുണ്ട്. ബി ജെ പിക്കെതിരെ ശക്തമായ പ്രചരണം നയിക്കുമെന്ന പ്രഖ്യാപിച്ച കർഷക സംഘടനകൾ മയപ്പെട്ടത് യുപിയിൽ പ്രതീക്ഷയോടെയാണ് ബിജെപി നോക്കി കാണുന്നത്.












Click it and Unblock the Notifications