കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ജീവനക്കാര്‍ക്ക് ഫാഷന്‍ വേണ്ടെന്ന് കര്‍ണാടക

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. പുതു ഫാഷനുകളോ , ഡിസൈനര്‍ വസ്ത്രങ്ങളോ ധരിച്ച് ആരും ഇനി ഓഫീസിലേക്ക് വരേണ്ടെന്നാണ് ഇണ്ടാസ് ഇറക്കിയിരിക്കുന്നത്.

2013 സെപ്റ്റംബര്‍ 12 നാണ് 'കാമോദ്ദീപകങ്ങളായ' പുതു ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്. കാഷ്വല്‍ വസ്ത്രങ്ങള്‍ക്കും നിരോധനം ഉണ്ട്.

Karnataka Map

വനിത ജീവനക്കാര്‍ ജീന്‍സ് ഉപയോഗിക്കരുത്. ഡിസൈനര്‍ വസ്ത്രങ്ങള്‍ അരുതേഅരുത്. ബ്ലൗസ് ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ശരീരത്തിന്റെ നിമ്‌നോന്നതങ്ങള്‍ പുറത്തുകാണിക്കാത്ത തരത്തിലുള്ളത് ആയിരിക്കണം. സ്ലീവ് ലെസ്സ് പാടില്ല. നിയന്ത്രണങ്ങള്‍ ഇങ്ങനെ നീളുന്നു.

പുരുഷന്‍മാരേയും വസ്ത്ര സദാചാരത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല. ജീന്‍സും ടീ ഷര്‍ട്ടും ഇട്ട് ഓഫീസില്‍ കണ്ടുപോകരുതെന്നാണ് ഉത്തരവ്. സ്ത്രീകള്‍ക്ക് സാരിയോ സല്‍വാര്‍ കമ്മീസോ ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശിത വസ്ത്രം. പുരുഷന്‍മാര്‍ക്ക് സാധാരണ ഷര്‍ട്ടും പാന്റും, അല്ലെങ്കില്‍ പൈജാമ, കുര്‍ത്ത.

ഒരാള്‍ ജോലി സ്ഥലത്ത് അന്തസ്സോടെ വസ്ത്രം ധരിച്ച് വേണം എത്താന്‍ എന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതിനെ കുറിച്ച് പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞത്. കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഈ ഒരു അന്തസ്സ് ലഭിക്കില്ലെന്നാണ് സെക്രട്ടറിയുടെ പക്ഷം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതിയോടെയാണ് ഇങ്ങനെ ഒരു പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നും ശാലിനി രജനീഷ് പറഞ്ഞു.

എന്തായാലും സര്‍ക്കാരിന്റെ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാര്‍ക്കുള്ളത്. സര്‍ക്കാര്‍ ജനാധിപത്യാവകാശങ്ങളുടെ കടക്കല്‍ കത്തിവക്കുകയാണെന്ന് ഒരു വിഭാഗം പറയുന്നു. ജോലിസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ തെറ്റില്ലെന്നാണ് മറു വിഭാഗം പറയുന്നത്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ തന്നെ സദാചാര പോലീസ് കളിക്കുകയാണെന്നാണ് സ്ത്രീ-വിമോചന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

English summary
In Karnataka, a September 12 circular on the subject of "provocative" clothing at the workplace proscribed jeans, designer blouses and blouses that allow cleavage peeks or are held by spaghetti straps, strings or knots. Men were barred from trotting into work in jeans and T-shirts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X