Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെയും ഹാഫിസ് സയ്യിദിന്റെയും ഭാഷ ഒരുപോലെ: യോഗി ആദിത്യനാഥ്

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെതിരെ വീണ്ടും ബി ജെ പി നേതാക്കള്‍ രംഗത്ത്. ഇന്ത്യ തേടുന്ന ഭീകരവാദിയായ ഹാഫിസ് സയ്യിദിനോടാണ് ബി ജെ പി എം പി യോഗി ആദിത്യനാഥ് ഷാരൂഖ് ഖാനെ ഉപമിച്ചിരിക്കുന്നത്. പുരസ്‌കാരം തിരിച്ചുനല്‍കിയാല്‍ ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് അയക്കണമെന്ന് മറ്റൊരു ബി ജെ പി നേതാവായ സാധ്വി പ്രാചി പറഞ്ഞതിന് പിന്നാലെയാണ് ഇത്.

മതേതരത്വം എന്ന് പറഞ്ഞ് ചില എഴുത്തുകാരും ഇടത് ചിന്താഗതിയുള്ള കലാകാരന്മാരും ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം ചേരുകയാണ്. അവര്‍ സംസാരിക്കുന്നത് തൂവ്രവാദത്തിന്റെ ഭാഷയാണ് - കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചുനല്‍കിയ എഴുത്തുകാരെയും നടന്മാരെയും ഉദ്ദേശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.

ഷാരൂഖ് ഖാനും ചേര്‍ന്നു

ഷാരൂഖ് ഖാനും ചേര്‍ന്നു

ഈ ശബ്ദങ്ങളൊന്നും ബി ജെ പിക്ക് എതിരെ ഉള്ളതല്ല. ദേശത്തിന് എതിരെ ഉള്ളതാണ്. നിര്‍ഭാഗ്യവശാല്‍ ഷാരൂഖ് ഖാനും അവരോടൊപ്പം ചേര്‍ന്നു - യോഗി ആദിത്യനാഥ് പറഞ്ഞു.

നേതൃത്വത്തിന് പുല്ല് വില

നേതൃത്വത്തിന് പുല്ല് വില

അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാന്‍ യോഗി ആദിത്യനാഥോ സാധ്വി പ്രാചിയോ തയ്യാറാകുന്നില്ല. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഷാരൂഖ് ഖാന്‍ വിവാദം.

എന്തിനാണ് ഹാഫിസ് സയ്യിദ്

എന്തിനാണ് ഹാഫിസ് സയ്യിദ്

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്നു തോന്നുന്നെങ്കില്‍ ഷാരൂഖ് ഖാന് പാകിസ്താനിലേക്ക് വരാമെന്ന് പാക് ഭീകര നേതാവായ ഹാഫിസ് സയിദ് പറഞ്ഞിരുന്നു. ഇതുകൊണ്ടാണോ ഇനി ഹാഫിസ് സയ്യിദിനും ഷാരൂഖ് ഖാനും ഒരേ സ്വരമാണ് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.

ഷാരൂഖ് ഖാനെ മാത്രമല്ല

ഷാരൂഖ് ഖാനെ മാത്രമല്ല

ഷാരൂഖിനെ മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ നേരിടുന്ന മുസ്ലീങ്ങളെയെല്ലാം ഹാഫിസ് സയീദ് പാകിസ്താനിലേക്ക് ക്ഷണിച്ചിരുന്നു.

 സാധ്വി പ്രാചി പറഞ്ഞത്

സാധ്വി പ്രാചി പറഞ്ഞത്

ഷാരൂഖ് ഖാന്‍ പാകിസ്താന്റെ ഏജന്റാണ് എന്നായിരുന്നു സാധ്വി പ്രാച്ചി പറഞ്ഞത്. ഷാരൂഖ് പുരസ്‌കാരങ്ങള്‍ തിരികെ കൊടുത്താല്‍ അതു രാജ്യദ്രോഹമാണെന്നും അങ്ങനെയാണെങ്കില്‍ ഷാരൂഖിനെ പാകിസ്താനിലേക്ക് നാടു കടത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+