Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പ്രശ്‌നം പരിഹരിച്ചു, ഇനി സിന്ധ്യയെ പൂട്ടും, കമല്‍നാഥിന്റെ ഉറപ്പ്, ഉപതിരഞ്ഞെടുപ്പിലെ ചാണക്യ തന്ത്രം

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് രണ്ട് തട്ടിലാണെന്ന വാദം തള്ളി കമല്‍നാഥ്. ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുത്തെന്നും, ഈ രണ്ട് തട്ടിലെന്ന് കരുതുന്നവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യക്ക് കാണാമെന്നും കമല്‍നാഥ് പറഞ്ഞു. ദിഗ് വിജയ് സിംഗുമായുള്ള ബന്ധത്തെ കുറിച്ചുള്ള മറുപടിയായിരുന്നു കമല്‍നാഥ് നല്‍കിയത്. അതേസമയം സിന്ധ്യയുടെ കോട്ടയില്‍ ദിഗ് വിജയ് സിംഗിനെ തന്നെയാണ് ഇറക്കുന്നത്. ഇവര്‍ തമ്മിലുള്ള ശത്രുത കാരണം ഏറ്റവും മികച്ച പോരാട്ടം തന്നെ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ കാണാന്‍ സാധിക്കും. ഇതിനായി ദിഗ് വിജയ് സിംഗിന്റെ മകനെയും കളത്തിലിറക്കാനാണ് തീരുമാനം.

എല്ലാ കണക്ക് കൂട്ടലും തെറ്റി

എല്ലാ കണക്ക് കൂട്ടലും തെറ്റി

ദിഗ് വിജയ് സിംഗും താനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കമല്‍നാഥ് പറഞ്ഞു. ബിജെപിയെ നേരിടുന്നത് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നായിരിക്കുമെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം എനിക്ക് ചില അബദ്ധങ്ങള്‍ സംഭവിച്ചിരുന്നു. വിമത എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക് മാറിയപ്പോള്‍ ഞാന്‍ കരുതിയത് അവര്‍ തിരിച്ചുവരുമെന്നാണ്. അവര്‍ ബംഗളൂരുവിലേക്ക് പോയപ്പോള്‍ പോലും ഞാന്‍ കരുതിയത് അവര്‍ തിരിച്ചെത്തുമെന്നാണ്. പക്ഷേ എന്റെ പ്രതീക്ഷ തെറ്റിപ്പോയി. എനിക്ക് മാത്രമല്ല ദിഗ് വിജയ് സിംഗിനും അത്തരമൊരു കണക്കുകൂട്ടലുണ്ടായിരുന്നു. അത് തെറ്റിപ്പോയെന്ന് കമല്‍നാഥ് പറഞ്ഞു.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

സിന്ധ്യയുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് ദിഗ് വിജയ് സിംഗുമായി സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ട് കാര്യമായി ആ വിഷയത്തെ ഗൗനിച്ചില്ല. കോണ്‍ഗ്രസ് എംഎല്‍എമാരോ അതല്ലെങ്കില്‍ പ്രലോഭനം വഴി ഏതെങ്കിലും എംഎല്‍എമാരോ പാര്‍ട്ടി വിടുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. അവര്‍ ബംഗളൂരുവില്‍ നിന്ന് ഞങ്ങളോട് സംസാരിച്ചിരുന്നു. അവര്‍ ദിഗ് വിജയ് സിംഗുമായും സംസാരിച്ചു. ഞങ്ങള്‍ക്ക് രണ്ട് പേരും വിമതര്‍ മടങ്ങി വരുമെന്ന് വിശ്വസിച്ചത് അക്കാരണത്താലാണ്. എന്നാല്‍ ദിഗ് വിജയ് സിംഗുമായി എനിക്ക് പ്രശ്‌നങ്ങളില്ലെന്നും കമല്‍നാഥ് പറഞ്ഞു.

സിന്ധ്യയെ തളയ്ക്കും

സിന്ധ്യയെ തളയ്ക്കും

സിന്ധ്യ രണ്ട് തിരിച്ചടികള്‍ കമല്‍നാഥിന് നല്‍കി കഴിഞ്ഞു. എന്നാല്‍ കമല്‍നാഥ് തിരിച്ച് പണി ആരംഭിച്ചിരിക്കുകയാണ്. ബിജെപിയിലെത്തിയ ശേഷം കര്‍ഷക വായ്പകളെ കുറിച്ച് സിന്ധ്യ സംസാരിച്ചിട്ടേയില്ല. ഗ്വാളിയോര്‍ മേഖലയില്‍ കര്‍ഷകര്‍ക്കായി പ്രത്യേകം കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടും ്അതിനെ കുറിച്ച് സിന്ധ്യ അന്വേഷിച്ചിട്ടില്ല. കര്‍ഷക പാക്കേജുകള്‍ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടില്ല. ഇതിന് പുറമേ പട്ടിണി മരണങ്ങളും മധ്യപ്രദേശില്‍ വര്‍ധിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഫണ്ടിംഗ് തടഞ്ഞത് സിന്ധ്യയാണെന്നാണ് പ്രചാരണം. ജനങ്ങള്‍ വഞ്ചകന്‍ എന്ന രീതിയില്‍ സിന്ധ്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാന പ്രശ്‌നം

പ്രധാന പ്രശ്‌നം

സിന്ധ്യയുടെ ഏറ്റവും വലിയ പ്രശ്‌നം അദ്ദേഹം ഇപ്പോഴും മഹാരാജാവാണെന്ന രീതിയിലാണ് പെരുമാറുന്നത്. തന്നോട് അടുത്ത് നില്‍ക്കുന്നവരെ മാത്രമേ അദ്ദേഹം സഹായിക്കൂ. ഗുണയിലും ഗ്വാളിയോറിലും ഇതുവരെ സഹായമൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും മുമ്പ് ലഭിച്ചിരുന്നു. 2004ല്‍ ദിഗ് വിജയ് സിംഗിനുണ്ടായിരുന്ന പ്രതിച്ഛായയാണ് ഇപ്പോള്‍ ഗുണയില്‍ സിന്ധ്യക്കുള്ളത്. അതേസമയം രജോഗഡില്‍ ഈ സമയം ദിഗ് വിജയ് സിംഗ് പ്രതിച്ഛായ വര്‍ധിപ്പിക്കുകയും ചെയ്തു. സിന്ധ്യയും തന്റെ മകനും തമ്മിലുള്ള പോരാട്ടമാണ് സിംഗ് ലക്ഷ്യമിടുന്നത്.

സിന്ധ്യക്ക് നെഞ്ചിടിപ്പ്

സിന്ധ്യക്ക് നെഞ്ചിടിപ്പ്

ദിഗ് വിജയ് സിംഗിനെ സിന്ധ്യ ഭയപ്പെടുന്നുണ്ട്. 18 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കല്‍ പോലും സിംഗിനെതിരെയുള്ള പോരാട്ടം സിന്ധ്യ ജയിച്ചിട്ടില്ല. ജയവര്‍ധന്‍ സിംഗിനെ ഇറക്കുന്നതും സിന്ധ്യയെ ഒരു പാഠം പഠിപ്പിക്കാനാണ്. സിന്ധ്യ ഗ്വാളിയോര്‍ ഭൂമികയില്‍ 26 സീറ്റ് നേടിയപ്പോള്‍ പുതുമുഖമായ ജയവര്‍ധന്‍ ഒറ്റയ്ക്ക് നയിച്ച് 32 സീറ്റുകളാണ് ഗ്വാളിയോര്‍ അടങ്ങുന്ന രജോഗഡില്‍ നേടിയത്. ദിഗ് വിജയ് സിംഗ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു ഇത്. സിംഗ് നര്‍മദ സംരക്ഷണ യാത്രയാണ് ആ സമയത്ത് നയിച്ചത്. ഇത് പൊതുമണ്ഡലത്തില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാക്കുകയും ചെയ്തു.

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് 22 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിനായി ഒരുക്കങ്ങളും തുടങ്ങി. ഓരോ മുന്‍ മന്ത്രിമാരും ഓരോ മണ്ഡലങ്ങളിലാണ് പ്രവര്‍ത്തനം നടത്തുന്നത്. സിന്ധ്യയുടെ മണ്ഡലത്തില്‍ ഗോവിന്ദ് സിംഗും ജയവര്‍ധന്‍ സിംഗ് തന്ത്രങ്ങള്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവും ഒരു വശത്ത് നടക്കുന്നുണ്ട്. ചമ്പലില്‍ ഗോവിന്ദ് സിംഗും ഭോപ്പാലില്‍ ജയവര്‍ധനും പ്രത്യേകം ക്യാമ്പ് ചെയ്യുന്നുണ്ട്. 16 സീറ്റുകളിലെ സര്‍വേയില്‍ സിന്ധ്യക്കെതിരെ ശക്തമായ വികാരമുണ്ട്. ഇവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ പോലും പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാക്കളെ നോട്ടമിടുന്നു

ബിജെപി നേതാക്കളെ നോട്ടമിടുന്നു

മന്ത്രിസഭാ പുനസംഘടന ബിജെപി ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ നടത്തും. തീര്‍ച്ചയായും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. ഇപ്പോള്‍ തന്നെ മുന്‍ പ്രതിപക്ഷ നേതാവിന് സീറ്റ് ലഭിക്കാത്തതില്‍ കുടുങ്ങിയിരിക്കുകയാണ് കമല്‍നാഥ്. നിരവധി ബിജെപി നേതാക്കള്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഇവര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറാണെന്നും കമല്‍നാഥ് പറയുന്നു. ചൗഹാന്‍ ഗ്രൂപ്പിലുള്ള നിരവധി പേര്‍ നേതൃത്വുമായി ഇടഞ്ഞിരിക്കുകയാണ്. സിന്ധ്യ പാര്‍ട്ടിയിലേക്ക് വന്നതോടെ പ്രചാരണം നടത്താനാവാത്ത അവസ്ഥയും ബിജെപി നേതാക്കള്‍ക്കിടയിലുണ്ട്. മുന്‍ ശത്രുവാണ് സിന്ധ്യ. ഇതാണ് പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+