ജോലി സമയം കഴിഞ്ഞാൽ ഇമെയിലും വേണ്ട, ഫോണും വേണ്ട; 'റൈറ്റ് റ്റു ഡിസ്‌കണക്‌ട്' ബിൽ സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്നത്തെ ആധുനിക ലോകത്ത് തൊഴിൽ സംസ്‌കാരം മാറിയപ്പോൾ, തൊഴിലുടമകൾ ജീവനക്കാരുടെ ഒഴിവുസമയങ്ങളിലേക്ക് കടന്നുകയറുന്നത് വർധിച്ചു വരുമ്പോൾ പുതിയ ബില്ലുമായി ലോക്‌സഭയിൽ എത്തിയിരിക്കുകയാണ് എൻസിപി എംപി സുപ്രിയ സുലെ. നേരത്തെ തന്നെ ഈ വെല്ലുവിളി പ്രതിരോധിക്കാൻ ഫ്രാൻസ്, പോർച്ചുഗൽ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ നിലവിലുള്ള റൈറ്റ് റ്റു ഡിസ്‌കണക്‌ട് ബിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു സ്വകാര്യ ബിൽ ആണ്.
സർക്കാർ നിയമനിർമ്മാണം ആവശ്യമുള്ള വിഷയങ്ങളിൽ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങൾക്ക് ബില്ലുകൾ കൊണ്ടുവരാം. എന്നാൽ, സർക്കാർ പ്രതികരണത്തിന് ശേഷം മിക്കവയും പിൻവലിക്കപ്പെടാറാണ് പതിവ്. സുപ്രിയ സുലെ അവതരിപ്പിച്ച ബിൽ ജീവനക്കാർക്കായി ഒരു ക്ഷേമ അതോറിറ്റി സ്ഥാപിക്കുക, ഔദ്യോഗിക സമയം, അവധി ദിവസങ്ങൾ എന്നിവയ്ക്ക് ശേഷം ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവകാശം നൽകുക എന്നിവയാണ് ആവശ്യപ്പെടുന്നത്.

ജോലിസമയം കഴിഞ്ഞും നിരന്തരം സമയം അതിനായി ചിലവഴിക്കേണ്ടി വരുന്നത് ആരോഗ്യപരമായ വെല്ലുവിളിയാണെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ രാപകൽ ലഭ്യമാകേണ്ടി വരുന്ന ജീവനക്കാർക്ക് ഉറക്കമില്ലായ്‌മ, മാനസിക പിരിമുറുക്കം, വൈകാരിക ക്ഷീണം പോലുള്ള അമിതജോലിയുടെ അപകടസാധ്യതകൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നതായി ബില്ലിൽ പരാമർശമുണ്ട്.
'കോളുകൾക്കും ഇ-മെയിലുകൾക്കും നിരന്തരം പ്രതികരിക്കാനുള്ള പ്രേരണ ('ടെലിപ്രഷർ'), അവധി ദിവസങ്ങളിൽ പോലും ഇവ പരിശോധിക്കുന്നത് ജീവനക്കാരുടെ തൊഴിൽ-ജീവിത സന്തുലനം തകർക്കുന്നു. ഒരു പഠനം അനുസരിച്ച്, നിരന്തരമായ ജോലി സംബന്ധമായ സന്ദേശ നിരീക്ഷണം തലച്ചോറിന് അതിഭാരം നൽകി ഇൻഫോ-ഒബേസിറ്റിയിലേക്ക് നയിക്കാം' എന്നും അതിൽ പറയുന്നു.
എന്തൊക്കെയാണ് ബില്ലിൽ ആവശ്യപ്പെടുന്നത്?
ജോലി കഴിഞ്ഞ് തൊഴിലുടമയ്ക്ക് ബന്ധപ്പെടാമെങ്കിലും, ജീവനക്കാരന് പ്രതികരിക്കാതിരിക്കാൻ അവകാശമുണ്ട്; അച്ചടക്ക നടപടി നേരിടേണ്ടിയും വരില്ല.
ജോലി കഴിഞ്ഞും അവധിയിലും ഔദ്യോഗിക കോളുകളും ഇ-മെയിലുകളും ഒഴിവാക്കാനുള്ള അവകാശം ഉറപ്പാക്കാൻ ഒരു ജീവനക്കാരുടെ ക്ഷേമ അതോറിറ്റി സ്ഥാപിക്കണം.
ജോലി കഴിഞ്ഞുള്ള ഡിജിറ്റൽ, ആശയവിനിമയ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താൻ അതോറിറ്റിക്ക് നിർദ്ദേശം നൽകണം.
പത്ത് ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ, ജോലി സമയം കഴിഞ്ഞുള്ള ജോലിയുടെ നിബന്ധനകൾ ജീവനക്കാരുമായോ യൂണിയനുകളുമായോ ചർച്ച ചെയ്‌ത് തീരുമാനിക്കണം. ഇത്തരം ജോലികൾക്ക് സാധാരണ വേതന നിരക്കിൽ ഓവർടൈം ലഭിക്കാനും അർഹതയുണ്ടായിരിക്കണം.
തൊഴിൽ-ജീവിത സന്തുലനം നിലനിർത്താൻ, കമ്പനികളുമായി ആലോചിച്ച് സർക്കാർ കൗൺസിലിംഗ് സേവനങ്ങളും ഡിജിറ്റൽ ഡിറ്റോക്‌സ് സെന്ററുകളും സ്ഥാപിക്കണം.
നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്താൻ നിർദേശങ്ങളുണ്ട്. ജീവനക്കാരുടെ മൊത്തം വേതനത്തിന്റെ 1 ശതമാനം തുക പിഴയായി കമ്പനികൾ നൽകേണ്ടി വരും.
മറ്റ് സ്വകാര്യ ബില്ലുകൾ
കാടിയം കാവ്യ (കോൺഗ്രസ്) അവതരിപ്പിച്ച "മെൻസ്ട്രുവൽ ബെനിഫിറ്റ്സ് ബിൽ, 2024" ആർത്തവ സമയത്ത് സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സൗകര്യങ്ങളും പിന്തുണയും ലക്ഷ്യമിടുന്നു. ഇതിന് നിയമപരമായ ചട്ടക്കൂട് നൽകുന്നതാണ് ബിൽ. ശംഭവി ചൗധരി (എൽജെപി) അവതരിപ്പിച്ച ബിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ശമ്പളത്തോടുകൂടിയ ആർത്തവ അവധി, ശുചിത്വ, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നു.
ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാനുള്ള ഒരു ബിൽ കോൺഗ്രസ് എംപി മാണിക്കം ടാഗോറും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ വധശിക്ഷ നിർത്തലാക്കുന്നതിനുള്ള ഒരു ബിൽ ഡിഎംകെ എംപി കനിമൊഴി കരുണാനിധി അവതരിപ്പിച്ചു. വധശിക്ഷ എടുത്തുകളയണമെന്ന് ആവർത്തിച്ച് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് കനിമൊഴിയുടെ നീക്കം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications