ഹിന്ദുക്കൾ വിവാഹം കഴിക്കാത്ത സമയംനോക്കി തിരഞ്ഞെടുപ്പ് നടത്തിക്കൂടേയെന്ന് ബിജെപിയുടെ ചോദ്യം, എന്തിനാ?

  • Posted By: Kishor
Subscribe to Oneindia Malayalam

അഹമ്മദാബാദ്: സംസ്ഥാനത്തെ ഹിന്ദുക്കൾ വിവാഹം കഴിക്കാത്ത സമയം നോക്കി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമോ എന്ന് ബി ജെ പി. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി, തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ് ഇത്തരമൊരു നിവേദനം വെച്ചത്. ഡിസംബർ 14 മുതൽ ജനുവരി 14 വരെ ഹിന്ദു വിവാഹങ്ങൾ നടക്കാറില്ല എന്നാണ് ബി ജെ പി പറയുന്നത്.

bjp

നവംബറിലും ഡിസംബറിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുകതൽ വിവാഹങ്ങൾ നടക്കുന്നത്. പുറത്ത് താമസിക്കുന്ന ഇന്ത്യക്കാർ ശൈത്യകാലത്താണ് ഏറ്റവും കൂടുതൽ സംസ്ഥാനത്തേക്ക് എത്തുന്നത്. ഡിസംബർ 10നും 14നും ഇടയിലായിട്ടാണ് ഏറ്റവും കൂടുതൽ ചടങ്ങുകൾ നടക്കുക. ഈ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കണം എന്ന് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുളള കാരണം ഇതാണ്.

അമിത് ഷായുടെ മകന് കച്ചവടം നടത്താൻ പാടില്ലേ.. വികാരഭരിതനായി കെ സുരേന്ദ്രൻ... സോഷ്യൽ മീഡിയ വിടുമോ?

രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഓഫീസും പോളിങ് ബൂത്തുകളും തമ്മിലുള്ള ദൂരപരിധി കുറയ്ക്കണമെന്നും ബി ജെ പി നിവേദനത്തിൽ ആവശ്യപ്പെടുന്നു. ബി ജെ പിയുടെ ലീഗൽ സെൽ തലവൻ പരീന്ദു ഭഗതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി യോഗം വിളിക്കണമെന്നും ബി ജെ പി ആവശ്യപ്പെടുന്നു.

English summary
No Hindu weddings from December 14-January 14, hold Gujarat elections then: BJP to EC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്