കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുമസിന് മന്ത്രിമാര്‍ക്ക് അവധിയില്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ക്രിസ്തുമസിന് ഒരു ദിവസം വീട്ടിലിരിക്കാമെന്ന മോഹം മാറ്റി വച്ചോളൂ. ക്രിസ്തുമസ് ദിനത്തില്‍ കേന്ദ്ര ഓഫീസുകള്‍ക്ക് അവധി നല്‍കേണ്ട എന്നാണ് പ്രധാനമന്ത്രി മോദിയുടെ തീരുമാനം. കേന്ദ്ര മന്ത്രാലയ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിനം എന്നത് തീരുമാനമായില്ലെങ്കിലും മന്ത്രിമാര്‍ക്ക് അവധി നല്‍കില്ല. ഗവണ്‍മെന്റ് ഓഫീസുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കണമെന്ന തീരുമാനം എല്ലാ മന്ത്രിമാരും പരിഗണിച്ചാല്‍ എല്ലാ ഓഫീസുകള്‍ക്കും പ്രവൃത്തി ദിനം ആയിരിക്കും.

ഇത് സംബന്ധിച്ച അഭിപ്രായം തേടി മോദി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിനം മുന്‍ പ്രധാനമന്ത്രി എ.ബി വാജിപയിയുടെ ജന്മദിനമാണ്. ഈ ദിവസം സദ്ഭരണ ദിനമായി ആചരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

narendra-mod

ക്രിസ്തുമസ് ദിനത്തില്‍ കളക്ടറേറ്റുകളും തുറന്നു പ്രവൃത്തിക്കേണ്ടി വരും. ക്രിസ്തുമസ് ദിനത്തില്‍ ജില്ലാ കളക്ടറേറ്റുകളുടെ പ്രവര്‍ത്തനം മന്ത്രിമാര്‍ വിലയിരുത്തണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. ഡിസംബര്‍ 25ന് എല്ലാ മന്ത്രിമാര്‍ക്കും സ്‌പെഷല്‍ ഡ്യൂട്ടികള്‍ ആയിരിക്കും. എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങള്‍ തയ്യാറാക്കിയ കത്ത് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നേരത്തെ നല്‍കിയിരുന്നു.

എംപിമാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലാ ഓഫീസുകളും ക്രിസ്തുമസ് ദിനത്തില്‍ സജീവമാക്കാനാണ് തീരുമാനം. ഈ ദിനത്തില്‍ പരിസര ശുചീകരണം അടക്കമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട്. ഇതിനിടയില്‍ മോഡിയുടെ ഈ തീരുമാനത്തിനെതിരെ ഗോവ ആര്‍ച്ച് ബിഷപ്പ് രംഗത്ത് എത്തി. ക്രൈസ്തവ സഭയെ ആശങ്കയിലാക്കുന്ന തീരുമാനമാണിതെന്നാണ് അദ്ദേഹം ആരോപിച്ചത്. ക്രൈസ്തവ വിശ്വസങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

English summary
Modi says Christmas will not be a holiday for national government employees in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X