കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌കുമില്ല, സാമൂഹിക അകലവുമില്ല; കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി ഗംഗാസാഗര്‍ മേള

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി കൊല്‍ക്കത്തയിലെ ഗംഗാസാഗര്‍ മേളയില്‍ വന്‍ ജനക്കൂട്ടം. മാസ്‌ക് പോലും ശരിയായി ധരിക്കാതെയാണ് പശ്ചിമബംഗാളിലെ ഗംഗാസാഗര്‍ ദ്വീപില്‍ മകരസംക്രാന്തിയോട് അനുബന്ധിച്ച് നടത്തുന്ന മേള അരങ്ങേറിയത്. നേരത്തെ ആഘോഷം നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും നടപ്പിലാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. മകരസംക്രാന്തി ദിനത്തില്‍ ബംഗാള്‍ ഉള്‍ക്കടലും ഗംഗാനദിയും സംഗമിക്കുന്ന സ്ഥലത്ത് അസംഖ്യം ഭക്തജനങ്ങളാണ് സ്നാനം ചെയ്യുക. ഇതിനായി നിരവധി പേരാണ് ഇത്തവണയും എത്തിയത്. സാഗര്‍ദ്വീപില്‍ നിന്ന് മുരിഗംഗ നദി വലിയ ബോട്ടുകളിലൂടെയാണ് മുറിച്ചുകടക്കേണ്ടത്. 300 പേരെ ഉള്‍ക്കൊള്ളിച്ച് പോകാന്‍ പറ്റുന്ന ഇത്തരം ബോട്ടുകളില്‍ 350 ലേറെ പേരാണ് കഴിഞ്ഞ ദിവസം യാത്ര ചെയ്തത്.

ganga

പല ബോട്ടുകളിലും തിക്കി തിരക്കി സാമൂഹിക അകലം പാലിക്കാത്ത തരത്തിലായിരുന്നു യാത്രക്കാരുണ്ടായിരുന്നത്. പലരും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതിന് കൂട്ടിക്കിയില്ലെന്നുമാണ് ഭാരത് സേവാശ്രം സംഘ് പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കെ പ്രവേശനം നല്‍കാവൂവെന്ന് ചട്ടമുണ്ടായിരുന്നെങ്കിലും പലരും അത് പാലിച്ചില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നെത്തിയ ദശ്മി പ്രസാദ് എന്ന തീര്‍ത്ഥാടകന്‍ താനെന്തിനാണ് വാക്‌സിനെടുക്കുന്നത് തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്യുമ്പോള്‍ പലരും ധരിച്ചിരുന്ന ഷാളോ സാരിയോ എടുത്ത് മുഖം മറയ്ക്കുകയായിരുന്നു. മേള സംഘടിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കുന്നതിന് മുന്‍പ് പരിപാടിയില്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി രണ്ടംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു.

ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ചഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യുസിസി; വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച

''സാഗര്‍ ദ്വീപിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 1.5 ലക്ഷത്തിലധികം മാസ്‌കുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നിരുന്നാലും, തീര്‍ത്ഥാടകരില്‍ ഏതാണ്ട് അന്‍പത് ശതമാനവും അവ ധരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ ആളുകള്‍ അവ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ നിയമങ്ങള്‍ നടപ്പിലാക്കുക അസാധ്യമാണ്,' മേള വളണ്ടിയര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മകരസംക്രാന്തി ദിനത്തില്‍ 20,000ലധികം പേര്‍ എത്തിയിരുന്നു. ഈ വര്‍ഷം അത് 30,000 കടന്നു. നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ബോധവത്കരണവും നടത്തിയതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ തിരക്ക് കുറവായിരുന്നുവെന്നാണ് സംഘാടക സമിതി പറയുന്നത്.

ഇന്ത്യയില്‍ ഒമൈക്രോണ്‍ സാമൂഹിക വ്യാപനം; സൂചനകള്‍ നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്ഇന്ത്യയില്‍ ഒമൈക്രോണ്‍ സാമൂഹിക വ്യാപനം; സൂചനകള്‍ നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്

കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നടത്തുന്ന മേളയില്‍ കൊല്‍ക്കത്ത ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രദേശത്തെ എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നുമായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്.

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
Crowds flock to the Gangasagar Fair in Kolkata as the covid protocol is blown away. The fair was held on Gangasagar Island in West Bengal in without even wearing a mask properly. Earlier, the Kolkata High Court had allowed the West Bengal government to hold the celebrations. But the court had ruled that the covid standard should be strictly adhered to.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X