കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനികള്‍ക്ക് മെഡിക്കല്‍ വിസയുമില്ല; ഇന്ത്യ നിയമം കര്‍ശനമാക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്‍ നടപടിക്ക് പിന്നാലെ പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കെതിരായ ഇന്ത്യന്‍ നടപടി കര്‍ശനമാക്കുന്നു. ഇന്ത്യയില്‍ ചികിത്സതേടിയെത്താറുള്ള പാക് സ്വദേശികള്‍ക്ക് വിസ നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആയിരക്കണക്കിന് പാക് സ്വദേശികള്‍ ഇന്ത്യയിലെമ്പാടുമുള്ള ആശുപത്രിയില്‍ ചികിത്സതേടാറുണ്ടെന്ന് പാക് മാധ്യമം ജിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരകമായ രോഗം ബാധിച്ച പാക്കിസ്ഥാനികള്‍ക്ക് അഭയകേന്ദ്രങ്ങളാണ് ഇന്ത്യന്‍ ആശുപത്രികള്‍. അധികൃതര്‍ വിസ നിഷേധിച്ചത് ഇവരെ കാര്യമായി ബാധിക്കുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

indiapak

ഇന്ത്യന്‍ നടപടിക്കെതിരെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ വിസ അനുവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ നല്‍കിയതായി മറ്റൊരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക് നടപടിക്കെതിരെയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
English summary
No medical visa for Pakistanis, Islamabad summons Indian envoy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X