കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ റോഡിലെ നിസ്‌കാരം ഇപ്പോഴില്ല; 'നേട്ടങ്ങള്‍' എണ്ണിപ്പറഞ്ഞ് യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശില്‍ വന്ന മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെരുന്നാളിനും റമദാനിലെ അവസാന വെള്ളിയാഴ്ചയും റോഡില്‍ നിസ്‌കരിക്കുന്ന രീതി ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെയ ശേഷം സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ക്രമസമാധാന രംഗം ഏറെ മെച്ചപ്പെട്ടു. വര്‍ഗീയ സംഘര്‍ഷങ്ങളില്ല. ഉത്തര്‍ പ്രദേശില്‍ രാമനവമി ആഘോഷം സമാധാനപരമായിരുന്നുവെന്നും യോഗി പറഞ്ഞു.

സൗദി വീണ്ടും അടച്ചുപൂട്ടലിലേക്ക്? ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം, പ്രവാസികള്‍ക്ക് ആശങ്കസൗദി വീണ്ടും അടച്ചുപൂട്ടലിലേക്ക്? ഇന്ത്യയിലേക്ക് പോകരുതെന്ന് നിര്‍ദേശം, പ്രവാസികള്‍ക്ക് ആശങ്ക

2017ന് ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായിട്ടില്ല. മുസഫര്‍നഗര്‍, മീററ്റ്, മുറാദാബാദ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കലാപങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്ലാം മാറി. നിയമവിരുദ്ധ അറവ് ശാലകള്‍ അടപ്പിച്ചു. പശുക്കളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ നിര്‍മിച്ചു. പശുക്കള്‍ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നുണ്ട്. മതകേന്ദ്രങ്ങളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കി. 700ലധികം മത കേന്ദ്രങ്ങള്‍ മാറ്റിപ്പണിതുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

y

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ലോക്‌സഭാ എംപിയായിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ബിജെപി വീണ്ടും അധികാരം പിടിച്ചു.ഇത്തവണയാണ് യോഗി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഗോരഖ്പൂരില്‍ മല്‍സരിച്ച യോഗി മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.

ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷമുണ്ടായ മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത്. അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്പി അധികാരത്തിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപിയുടെ മുന്നേറ്റം തടുക്കാന്‍ എസ്പിക്ക് സാധിച്ചില്ല. എസ്പിക്ക് സീറ്റ് വര്‍ധിക്കുകയും ബിജെപി സീറ്റ് കുറയുകയും ചെയ്തു. എന്നാല്‍ മതിയായ ഭൂരിപക്ഷം ബിജെപിക്ക് കിട്ടി.

ഉത്തര്‍ പ്രദേശില്‍ തീവ്ര ഹിന്ദു സംഘടനകള്‍ പലപ്പോഴും വിവാദമാക്കിയിരുന്ന സംഭവമായിരുന്നു റോഡിലെ നിസ്‌കാരം. പള്ളികളില്‍ സൗകര്യമില്ലാത്തിടത്തും പള്ളികളില്ലാത്ത സ്ഥലങ്ങളിലും മുസ്ലിങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ചിലര്‍ സംഘടിച്ചെത്തി ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തുകയും സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം സംഭവങ്ങളില്ല എന്നാണ് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, യോഗി ആദിത്യനാഥിന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
No Namaz in Road in Uttar Pradesh After BJP Came in Power; Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X