ഒരിഞ്ച് ഭൂമി പോലും തരില്ല, നാവികസേനയെ പൊളിച്ചടുക്കി ഗഡ്കരി

  • Written By: Vaisakhan
Subscribe to Oneindia Malayalam

മുംബൈ: എന്തിനാണ് എല്ലാ നാവിക സേന ഉദ്യോഗസ്ഥരും ദക്ഷിണ മുംബൈയില്‍ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്നത്. അവര്‍ക്ക് ഒരിഞ്ച് ഭൂമി പോലും അവിടെ താന്‍ നല്‍കില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകളാണിത്. ഏറെ ദിവസങ്ങളായി നാവികസേനയ്‌ക്കെതിരേ ഭരണതലത്തില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊട്ടിത്തെറിച്ചത്. ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍സില്‍ ഫ്‌ളോട്ടിങ് ജെട്ടിക്ക് നാവികസേന അനുമതി നിഷേധിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

1

തീവ്രവാദകളുടെ സാന്നിധ്യം ശക്തമായുള്ള അതിര്‍ത്തിയിലാണ് നാവികസേനയുടെ ശ്രദ്ധവേണ്ടത്. എന്നാല്‍ നാവികസേനയ്ക്ക് ദക്ഷിണ മുംബൈയില്‍ ഒതുങ്ങി കൂടാനാണ് താല്‍പര്യം. എന്തിനാണ് എല്ലാവരും അവിടെ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്നത്. ഇനി ഇത്തരം കാര്യങ്ങളുമായി തന്റെ കാണാന്‍ വരേണ്ടതെന്നും ഗഡ്കരി പറഞ്ഞു. പശ്ചിമ നാവിക സേന കമാന്‍ഡ് ചീഫ് അഡ്മിറല്‍ ഗിരീഷ് ലുത്രയെ വേദിയിലിരുത്തിയായിരുന്നു ഗഡ്കരി നാവികസേനയെ പൊളിച്ചടുക്കിയത്.

2

ദക്ഷിണ മുംബൈയിലെ ഭൂമി മുംബൈ പോര്‍ട്ട് ട്രസ്റ്റും മഹാരാഷ്ട്ര ട്രസ്റ്റും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്. അത് ജനങ്ങളുടെ കാര്യങ്ങള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് ഗഡ്കരി പറഞ്ഞു. ഇത്തരം വികസന തീരുമാനങ്ങള്‍ മുടക്കുന്നത് ചിലര്‍ക്കൊരു ഹോബിയായി മാറിയിട്ടുണ്ടെന്ന് ഗഡ്കരി വ്യക്തമാക്കി. അതേസമയം ഇത്തരം കാര്യങ്ങള്‍ തടസം നില്‍ക്കാന്‍ നാവിയെ അനുവദിക്കില്ലെന്നും വേണ്ട കാര്യങ്ങള്‍ മാത്രം അവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഗഡ്കരി താക്കീത് നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
no navy houses in mumbai posh areas says nitin gadkari

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്