കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

  • By News Desk
Google Oneindia Malayalam News

ദില്ലി:രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27892 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികള്‍ പലസംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. ഇവരെ സ്വന്തം നാടുകളിലെത്തിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചു വരികയാണ്. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍ മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ കുടുതല്‍ ഇളവുകള്‍

പ്രതിസന്ധി

പ്രതിസന്ധി

കുടിയേറ്റ തൊഴിലാളികളെ നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്തിക്കുന്നത്പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ' കുടിയേറ്റ തൊഴിലാളികളെ അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അവരുടെ നാടുകളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യം ഇപ്പോള്‍ ഉയരുന്നില്ല.' ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എവിടെയോണോ അവിടെ

എവിടെയോണോ അവിടെ

തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങള്‍ അവര്‍ എവിടെയാണോ തങ്ങുന്നത് അവിടുത്തെ സര്‍ക്കാര്‍ നിര്‍വ്വഹിക്കുമെന്നും അവരുടെ കുടുംബത്തിന് വേണ്ട കാര്യങ്ങള്‍ കുടുംബം ജീവിക്കുന്ന സ്ഥലത്ത് നിന്നും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തില്‍ പരാമര്‍ശിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് മിക്ക് സംസ്ഥാനങ്ങളും ഉയര്‍ത്തിയത്.

 ജീവന്‍ നഷ്ടമാകും

ജീവന്‍ നഷ്ടമാകും

'രാജ്യം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ഒരാളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ചെറിയ വീഴ്ച്ച പോലും മനുഷ്യന്റെ വിലപ്പെട്ട ജീവന്‍ വരെ നഷ്ടപ്പെടുത്തിയേക്കാം. കുടിയേറ്റ തൊഴിലാളികളെ ഇപ്പോള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ഏതൊരു നീക്കവും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇത് പലരുടേയും ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ വരെ എത്തിയേക്കാം.' റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാമ്പുകള്‍

ക്യാമ്പുകള്‍

ഇതോടൊപ്പം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശളങ്ങളും ചേര്‍ന്ന് 37,978 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും 14.3 ലക്ഷം പേരെ അതില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.34 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 26225 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും 16.5 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അതത് തൊഴിലുടമകള്‍ പാര്‍പ്പിടവും ഭക്ഷണവും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി കേന്ദ്രവുമായി സംസാരിച്ച് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
'കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രവുമായി സംസാരിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യും. ഇത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എന്നാല്‍ ട്രെയിനുകള്‍ ഓടില്ലായെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ജനകൂട്ടം പാടില്ല. അല്ലെങ്കില്‍ നമ്മള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കേണ്ടി വരും.' ഉദ്ധവ് താക്കറെ പറഞ്ഞു.

English summary
No Necessity For Migrant Workers To Go Home Centre Submit report in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X