കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യടി വേണ്ട, അടിച്ചമര്‍ത്തരുത്; ആരോഗ്യരംഗത്തെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജീവനക്കാര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 4421 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 704 കൊറോണ വൈറസ് പോസിറ്റീവ് കേസ്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്.

കൊറോണ വൈറസ് രോഗത്തിനെതിരെ മുന്നില്‍ നിന്ന് പേരാടുന്നവരാണ് രാജ്യത്തെ മെഡിക്കല്‍ സംഘം. എന്നാല്‍ രാജ്യത്തിതുവരേയും 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇന്നലേയും ദില്ലില്‍ അഞ്ച് നേഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 26 നേഴ്‌സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നാണ് അതോറിറ്റി പുറത്ത് വിടുന്ന കണക്ക്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ ആരോഗ്യ മേഖല ഇപ്പോഴും കൊറോണയെ പ്രതിരോധിക്കാന്‍ പ്രാപ്തമായിട്ടില്ലയെന്നോണോ? അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട രീതിയിലുള്ള സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലയെന്നാണോ? ഇതിനെതിരെ രംഗത്തെത്തിയിരിക്കുകാണ് ഡോക്ടര്‍മാരുടെ സംഘടന.

പിപിഇ കിറ്റുകള്‍

പിപിഇ കിറ്റുകള്‍

ഒരുമാസമായി രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായിട്ടുള്ള പിപിഇ കിറ്റുകള്‍ ലഭിക്കുന്നില്ലയെന്ന പരാതി വലിയ രീതിയില്‍ ഉയരുന്നുണ്ട്. ഇത്തരത്തില്‍ ആരോഗ്യ രംഗം നേരിടുന്ന കടുത്ത തിരിച്ചടിയെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുന്നതിനായി ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ തിങ്കളാഴ്ച്ച പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ആര്‍ഡിഎ

ആര്‍ഡിഎ

'ഡോക്ടര്‍മാരും നേഴ്‌സ്മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും കൊറോണയെ പ്രതിരോധിക്കുന്നതില്‍ അവര്‍ നേരിടുന്ന തടസങ്ങള്‍ പങ്കുവെച്ച് കൊണ്ട് മുന്നോട്ട് വന്നിരുന്നു. പിപിഇ കിറ്റുകളുടെ അഭാവം, കൊറോണ ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങളുടെ ലഭ്യത കുറവ്, ക്വാറന്റൈന്‍ സൗകര്യങ്ങളിലെ പ്രശ്‌നം തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. അധികൃതര്‍ ഇതൊക്കെ കാണണം. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് പകരം അവര്‍ വലിയ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.' ആര്‍ഡിഎ പ്രതികരിച്ചു.

മാനേജ്‌മെന്റുകളുടെ പ്രതികരണം

മാനേജ്‌മെന്റുകളുടെ പ്രതികരണം

ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതത് മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്നും മോശം അനുഭവമാണ് ഉണ്ടാവുന്നതെന്ന് ആര്‍ഡിഎ ജനറല്‍ സെക്രട്ടറി ഡോ: ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു.

എയിംസില്‍ നിന്ന് പോലും ഡോക്ടര്‍മാരോ നേഴ്‌സ്മാരോ മറ്റേതെങ്കിലും പ്രവര്‍ത്തകരോ ഗുണനിലവാരം കുറഞ്ഞ പിപിഇ കിറ്റുകളുടെ ചിത്രം പുറത്ത് വിടുകയോ മറ്റേതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ത്തുകയോ ചെയ്താല്‍ അവരെ ചോദ്യം ചെയ്യുകയും ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഡോ: ശ്രീനിവാസ് രാജ്കുമാര്‍ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 നേഴ്‌സസ് അസോസിയേഷന്‍

നേഴ്‌സസ് അസോസിയേഷന്‍

കൊറോണ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നേഴ്‌സ്മാരും ഇതേ ആശങ്ക ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെ പരിമിധികള്‍ മൂലം രോഗം ബാധിച്ചവരില്‍ നിന്ന് ഇത് മറ്റ് ജീവനക്കാരിലേക്കും രോഗം പകരുന്നുവെന്ന് മഹാരാഷ്ട്രയിലെ വോക്ക്ഹാര്‍ഡ് ആശുപത്രിയിലെ നേഴ്‌സുമാര്‍ പരാതി ഉയര്‍ത്തിയിരുന്നു. പിന്നാലെ മഹാരാഷ്ട്ര നേഴ്‌സസ് അസോസിയേഷന്‍ ബിഎംസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിരുന്നു. നേഴ്‌സുമാരെ നീരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കില്ലെന്നും അവരെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമായിരുന്നു ജീവനക്കാരുടെ പരാതി.

സുരക്ഷ

സുരക്ഷ

ദില്ലിയിലേയും മഹാരാഷ്ട്രയിലേയും ആരോഗ്യരംഗത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് സുരക്ഷാ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അരവിന്ദ് കെജ്രിവാളിനും ഉദ്ധവ്താക്കറേക്കും കത്തയച്ചിരുന്നു. ദില്ലിയില്‍ ഏറ്റവും ഒടുവില്‍ കൊറോണ സ്ഥിരീകരിച്ചത് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നേഴ്‌സുമാര്‍ക്കാണ്. സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. സമാന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറേക്കും കത്തയച്ചത്. മഹാരാഷ്ട്രയിലെ മലയാളി നേഴ്‌സുമാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. മുംബൈയില്‍ മാക്രം 46 മലയാളി നേഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 150 ലേറെ നേഴ്‌സുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നുമുണ്ട്.

English summary
No need to clap, but don't shut our voices; Doctors complaint about the "harsh backlash"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X