Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് പവാറിന്റെ മറുപടി:ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല

നാഷിക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൂബ് മാരോ പ്രയോഗത്തെ ചോദ്യം ചെയ്ത് എന്‍സിപി തലവന്‍ ശരദ് പവാര്‍. കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ് ശരദ് പവാര്‍ പ്രതികരിച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നോര്‍ത്ത് മഹാരാഷ്ട്രയിലെ നിംഫഡില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍. കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റില്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പദവി തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിക്കുകയാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

വിമര്‍ശനം എന്തിനെന്ന്?

വിമര്‍ശനം എന്തിനെന്ന്?

ധനകാര്യന്ത്രിയുടെ പ്രസ്താവനക്കും പവാര്‍ മറുപടി നല്‍കിയിരുന്നു. മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയും രഘുരാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും ആയിരിക്കുമ്പോഴാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മോശം സമയമെന്നായിരുന്നു ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന. മന്‍മോഹന്‍ സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു പവാര്‍. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ നേപ്പാളിനും ബംഗ്ലാദേശിനും പാകിസ്താനും പിന്നിലിടം പിടിച്ച വിഷയത്തിലും പവാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

 തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശനം...

തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശനം...

വ്യാഴാഴ്ച മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചത്.
കശ്മീരും മഹാരാഷ്ട്രയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. കശ്മീരിന് വേണ്ടി മഹാരാഷ്ട്രയിലെ കുട്ടികളാണ് എല്ലാം ത്യജിച്ചത്. അത് എന്തുകൊണ്ട് പ്രതിപക്ഷം മനസിലാക്കുന്നില്ല. ദൂബ് മാരോ, ദൂബ് മാരോ (ലജ്ജയാല്‍ തലതാഴ്ത്തുന്നുവെന്നായിരുന്നു മോദിയുടെ പ്രസംഗം. ശിവജിയുടെ മണ്ണില്‍ നിന്ന് ഇത്തരം വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ ലജ്ജയില്ലായ്മ നോക്കൂ. കശ്മീരും മഹാരാഷ്ട്രയും ബന്ധമില്ലെന്ന് അവര്‍ നാണമില്ലാതെ പരസ്യമായി പറയുന്നത് കേട്ടില്ലേ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ നിങ്ങള്‍ സന്തോഷിക്കുന്നില്ലേ. എന്നാല്‍ അക്കാര്യത്തില്‍ പ്രതിപക്ഷത്തിന് വേദനയാണുള്ളതെന്നും മോദി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 എതിര്‍പ്പില്ല.. അംഗീകരിക്കുന്നു...

എതിര്‍പ്പില്ല.. അംഗീകരിക്കുന്നു...


മോദി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കശ്മീരില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ അഭിപ്രായം തുറന്നുപറയുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്തുകയാണ്. അവരെങ്ങനെ രാജ്യവിരുദ്ധരാകുമെന്നും പവാര്‍ ചോദിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനം സ്വീകരിച്ചത് നിങ്ങളാണ്. എന്നാല്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രാബല്യത്തില്‍ വരുത്തണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ജനങ്ങളെ ബാധിക്കുന്ന നിരവധി മറ്റ് പ്രശ്നങ്ങളുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പവാര്‍ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ ഏതെങ്കിലും പ്രശ്നങ്ങളില്‍ ബിജെപി നേതാക്കള്‍ മറുപടി പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

 കര്‍ഷകര്‍ ആത്മഹത്യ

കര്‍ഷകര്‍ ആത്മഹത്യ


മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പ്രധാനമന്ത്രിയോ ബിജെപിയോ പരാമര്‍ശിക്കുന്നില്ല. ജോലി നഷ്ടം ഉള്‍പ്പെടെയുള്ള സുപ്രധാന പ്രശ്നങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്നും പവാര്‍ ഓര്‍മിപ്പിക്കുന്നു. 288 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി- ശിവസേന സഖ്യവും കോണ്‍ഗ്രസ്- എന്‍സിപി സഖ്യവും തമ്മിലാണ് സുപ്രധാന മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+